മട്ടന്നൂരിൽ ചെങ്കൽ കയറ്റിയ ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിൽ ഇടിച്ച് കയറി ഡ്രൈവർക്കും ലോഡിംഗ് തൊഴിലാളിക്കും ദാരുണാന്ത്യം.ഡ്രൈവർ വിളമന ഉദയഗിരി സ്വദേശി അരുൺകുമാർ എന്ന അജിയും ലോഡിംഗ് തൊഴിലാളിയായ വിളമന അമ്പലത്തട്ട് സ്വദേശി രവീന്ദ്രനുമാണ് മരിച്ചത്.
ഇരിട്ടി ഭാഗത്തു നിന്നും ചെങ്കൽ കയറ്റിയ മിനി ലോറി വടകര ഭാഗത്തേക്ക് പോകുന്നതിനിടയിൽ നിയന്ത്രണം വിട്ട് മട്ടന്നൂരിൽ റോഡരികിലെ കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.
മട്ടന്നൂരിൽ നിന്നുള്ള ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ക്രയിനിൻ്റെ സഹായത്തോടെ
വാഹനം മാറ്റിയാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.