ഹെലികോപ്റ്റർ അപകടം; ദുരൂഹത തുടരുന്നു

ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ ദുരൂഹത തുടരുന്നു. ഡാറ്റാ റെക്കോർഡർ കണ്ടെത്തി എങ്കിലും അപകട കാരണം ഇനിയും വ്യക്തമല്ല. അവസാനമായി ഹെലികോപ്റ്റർ കണ്ട ദൃക്സാക്ഷികളുടെ മൊഴിയും അപൂർണ്ണമാണ്.

അപകടത്തിൽ കൊല്ലപ്പെട്ട ബാക്കിയുള്ള 10 സൈനികരുടെയും മൃതദേഹങ്ങൾ ഇന്ന് മുതലാണ് ബന്ധുക്കൾക്ക് വിട്ട് നൽകുക. തൃശൂർ സ്വദേശി ഉൾപ്പടെ ഉള്ള സൈനികരുടെ മൃതദേഹങ്ങൾ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാൻ വൈകിയതിനെ തുടർന്നാണ് ദില്ലിയിലെ സൈനിക ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്.

ദില്ലിയിൽ എത്തിയ സൈനികരുടെ കുടുംബാംഗങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. അപകടത്തിൽ കൊല്ലപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയായ സൈനികൻ്റെ കുടുംബത്തിന് 50 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രിഥ്വി സിംഗ് ചൗഹാൻ്റെ കുടുംബത്തിലെ ഒരു ആശ്രിതന് ജോലിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അപകടത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇപ്പോഴും സൈനിക വൃത്തങ്ങൾക്ക് ലഭിച്ചിട്ടില്ല.

ത്രിതല സേനാ വിഭാഗങ്ങൾ അന്വേഷണം നടത്തുന്നുണ്ട് എങ്കിലും ഡാറ്റാ റെക്കോർഡറിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചാൽ മാത്രമേ അപകട കാരണം വ്യക്തമാകൂ. ഇതിനായി എഫ് ഡി ആര്‍ ബാംഗ്ലൂരിലേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ അപകടത്തെ കുറിച്ച് ദൃക്സാക്ഷികൾ നൽകുന്ന വിവരണങ്ങളും അപൂർണ്ണമാണ്.

മരത്തിൽ ഇടിച്ച് ഹെലികോപ്റ്റർ തകർന്നു എന്ന് പറയുമ്പോൾ അത് സാധൂകരിക്കുന്ന ഒരു തെളിവുകളും സേനയ്ക്ക് ഇത് വരെ ലഭിച്ചിട്ടില്ല. ദൃശ്യങ്ങൾ പകർത്തിയ ദൃക്സാക്ഷികൾ പോലും സ്ഫോടന ശബ്ദം കേട്ടതിന് ശേഷം സംഭവ സ്ഥലത്തേക്ക് പോയിട്ടില്ല.

ഒരു ദിവസത്തിന് ശേഷം മാത്രമാണ് രക്ഷാപ്രവർത്തകരോട് സംസാരിക്കാൻ ശ്രമിച്ചത് എന്ന കാര്യം പോലും ഇവർ പറയുന്നത്. സംഭവ സ്ഥലത്ത് എത്തിയ ആദ്യ നാട്ടുകാരൻ പറയുന്നത് ഭൂമിയിൽ പതിക്കും മുൻപ് ഹെലികോപ്റ്ററിന് തീ പിടിച്ചിരുന്നു എന്നാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News