ആർദ്രം പദ്ധതി ആയുർവേദ മേഖലയിൽ നടപ്പിലാക്കും; മന്ത്രി വീണാ ജോർജ്

ആർദ്രം പദ്ധതി ആയുർവേദ മേഖലയിലും നടപ്പിലാക്കുമെന്നും,ആയുർവേദ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ സർക്കാർ മുന്നിട്ടിറങ്ങുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

ഫിസിഷ്യൻ ആയുർവേദ മാസികയുടെ അമ്പതാം വാർഷികാഘോഷങ്ങളുടെ സമാപനത്തിന്റെ ഉദ്ഘാടനവും സുവർണ്ണജൂബിലി സ്പെഷ്യൽ പതിപ്പിന്റെ പ്രകാശനവും തിരുവനന്തപുരത്ത് നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

ഇപ്പോൾ നിയമസഭ പാസാക്കി നടപ്പിലാക്കിയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം ആയുർവേദ മേഖലയിലെ എല്ലാത്തരം വ്യാജ ചികിത്സയും അവസാനിപ്പിക്കുമെന്നും മത്രി പറഞ്ഞു.ആയുർവേദ രംഗത്ത് നിലവിലുള്ളതിൽ ആദ്യത്തേതും കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിദ്ധീകരിക്കുന്നതുമാണ് ഫിസിഷ്യൻ ആയുർവേദ മാസിക.

ഹോട്ടൽ ചിരാഗ് ഇൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ: ആർ.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

ഐ ബി സതീഷ് എം എൽ എ മുഖ്യാതിഥി ആയിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഡി.സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: വി.ജെ. സെബി ,ഡോ: കെ.സുരേന്ദ്രൻ നായർ , ഡോ: ഷീല മേബ്ലറ്റ് , ഡോ: എം. ഷർമദ് ഖാൻ , ഡോ:: പി.ജയറാം ,ഡോ: വി.ജി. ജയരാജ് ,ഡോ: എം.എസ്. നൗഷാദ്, ഡോ: എസ്.ഷൈൻ, ഡോ:വഹീദ റഹ്മാൻ , ഡോ: ആശ, എന്നിവർ പ്രസംഗിച്ചു.

ഫിസിഷ്യൻ മാസികയുടെ എഡിറ്റർമാരായിരുന്ന ഡോ: കെ.സുരേന്ദ്രൻ നായർ , ഡോ: ജെ. ഗോപാല കൃഷ്ണ പിള്ള , ഡോ: എം.പി. മിത്ര ,ഡോ.സി.ആർ.രവി, ഡോ: എ.വി.സുരേഷ്, ഡോ: പി രാംകുമാർ , ഡോ: ജെറോം വി കുര്യൻ , ഡോ: വി.ജി. ജയരാജ്,ഡോ:: പി.ജയറാം എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News