വികസനം മുടക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം; സി പി ഐ എം കണ്ണൂർ ജില്ലാ സമ്മേളനം പ്രമേയം

കേരളത്തിൻ്റെ വികസനം മുടക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു. കേരളത്തിൻ്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി. ജില്ലാ സമ്മേളനത്തിൻ്റെ രണ്ടാം ദിനമായ ഇന്ന് പ്രവർത്തന റിപ്പോർട്ടിൻമേലുള്ള പൊതു ചർച്ച തുടരും.

സർവ്വതല സ്പർശിയായ വികസനവും ക്ഷേമ പ്രവർത്തനങ്ങളുമാണ് കേരളത്തിൽ എൽ ഡി എഫിന് തുടർ ഭരണം സാധ്യമാക്കിയത്.ഈ വികസന പദ്ധതികൾ മുന്നോട്ട് കൊണ്ടു പോകുകയാണ് ഭരണ തുടർച്ച നേടിയ എൽഡിഎഫ് സർക്കാർ.

കേരളത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വച്ചുള്ള വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നില്ലെന്ന് മാത്രമല്ല അവയെ തകർക്കാനാണ് കേന്ദ്ര സർക്കാറും പ്രതിപക്ഷവും ശ്രമിക്കുന്നതെന്ന് ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

സങ്കുചിത രാഷ്ട്രീയ ലക്ഷ്യം വച്ച് കേരളത്തിൻ്റെ വികസനം തടയാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നാണ് സി പി ഐ എം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അഭ്യർത്ഥിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് ശേഷമുള്ള 47 മാസത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന പ്രവർത്തന റിപ്പോർട്ടാണ് സമ്മേളനത്തിൽ അവതരിപ്പിച്ചതെന്നും എം വി ജയരാജൻ പറഞ്ഞു.

പാർട്ടിയുടെ ശക്തി ദൗർബല്യങ്ങൾ സമ്മേളനം വിശദമായി പരിശോധിക്കും.പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ഗ്രൂപ്പ് ചർച്ച പൂർത്തിയാക്കി പൊതുചർച്ച ആരംഭിച്ചു. സമ്മേളനത്തിൻ്റെ രണ്ടാം ദിനം പൊതു ചർച്ചയും അനുബന്ധ പരിപാടിയായി മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാറും നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News