മന്ത്രി പി എ മുഹമ്മദ് റിയാസിനെ അധിക്ഷേപിച്ച ലീഗ് നടപടി; നാട്ടിലെങ്ങും ശക്തമായ പ്രതിഷേധം

ബേപ്പൂരിൽ മത്സരിക്കുമ്പോഴും മുഹമ്മദ് റിയാസിനെതിരെ ലീഗും യുഡിഎഫും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രചാരണങ്ങൾ നടത്തിയിരുന്നു. എന്നാൽ കളളപ്രചാരണങ്ങളെയെല്ലാം തള്ളിക്കളഞ്ഞ ബേപ്പൂർ ജനത റിയാസിനെ ചരിത്ര ഭൂരിപക്ഷത്തിലാണ് വിജയിപ്പിച്ചത്. അമ്പത് ശതമാനത്തിലധികം മുസ്ലിങ്ങളുള്ള മണ്ഡലത്തിലാണ് റിയാസിന്റെ മിന്നും ജയം.

ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡൻ്റായി പ്രവർത്തിക്കുന്ന ഘട്ടത്തിലാണ് മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചത്.അന്നും റിയാസിനെതിരെ കളള പ്രചാരണങ്ങൾ അഴിച്ച് വിട്ടിരുന്നു മുസ്ലിംലീഗ്.

അമ്പത് ശതമാനം മുസ്ലിങ്ങളുള്ള മണ്ഡലത്തിൽ ഓരോ വീട്ടിലും കയറി കള്ള പ്രചാരണം നടത്താൻ പ്രത്യേക സ്ക്വാഡിനെത്തന്നെ നിയോഗിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കുപ്രചാരണങ്ങളെയെല്ലാം തളളിക്കളഞ്ഞ ബേപ്പൂർ ജനത റിയാസിന് ചരിത്രവിജയം സമ്മാനിച്ചു.

28000 വോട്ടിൻ്റെ ചരിത്ര ഭൂരിപക്ഷത്തിലായിരുന്നു റിയാസിനെ ബേപ്പൂരുകാർ നിയമസഭയിലേക്കയച്ചത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 10000 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നിടത്താണ് റിയാസ് മിന്നും ജയം നേടിയത്.

പൊതുമരാമത്ത് ടൂറിസം മന്ത്രിയായി ചുമതലയേറ്റ ശേഷം സമാനതളില്ലാത്ത വികസന പ്രവർത്തനമാണ് റിയാസ് നടത്തുന്നത്. ഇതിൽ വിറളി പൂണ്ടാണ് ലീഗ് വീണ്ടും റിയാസിനെ അധിക്ഷേപിക്കുന്നത്.സമൂഹത്തെ വിഭജിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും ലീഗ് പിൻമാറണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആവശ്യപ്പെട്ടു.റിയാസിനെ അധിക്ഷേപിച്ച ലീഗ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടിലെങ്ങും ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News