യൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍

കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് വൈപ്പിന്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ജ്യോതിഷ് ആണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു വെന്നാണ് കേസ്.

യൂത്ത് കോണ്‍ഗ്രസ് വൈപ്പിന്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ജ്യോതിഷ് ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. പുതുവൈപ്പ് ജനക്കല്‍ പറമ്പില്‍ സ്വദേശിയായ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.

ഇയാള്‍ക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ഞാറയ്ക്കല്‍ സിഐ അറിയിച്ചു. വെളളിയാഴ്ച വൈകിട്ടോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവ പ്രവര്‍ത്തകനായ ഇയാള്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുളള ആള്‍ കൂടിയാണ്. സംഭവശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഉടന്‍ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News