പത്തനംതിട്ട ഡിസിസി ഓഫീസില്‍ കരിങ്കൊടി ഉയര്‍ത്തിയ വിഷയം; നേതൃനിരയിലെ നേതാക്കളുടെ അറിവോടെയെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

പത്തനംതിട്ട ഡിസിസി ഓഫിസില്‍ കരിങ്കൊടി കെട്ടിയതിന് പിന്നില്‍ നേതൃനിരയിലെ നേതാക്കളുടെ അറിവോടെയെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ആരുടെയും പേരെടുത്ത് പറയാത്ത റിപ്പോര്‍ട്ട് പൊലീസിന് കൈമാറുകയും ചെയ്തു. കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള തെളിവുകളുടെ അഭാവം കൂടി ചൂണ്ടിക്കാണിക്കുന്നതാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്

ഓഫിസിന് മുന്നില്‍ പാര്‍ട്ടി പതാകയോട് ചേര്‍ന്ന് കരിങ്കൊടി കെട്ടിയത് മറ്റാരുമല്ല പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെയാണെന്നാണ് അന്വേഷ കമ്മീഷന്‍ റിപ്പോര്‍ട്ട്. നേതൃനിരയില്‍ പ്രധാന ഭാരവാഹിയായ ഒരാളുടെ വ്യക്തമായ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

എന്നാല്‍ റിപ്പോര്‍ട്ടില്‍ പേരെടുത്ത് പറയുന്നില്ല. വാഹനത്തിന് മുകളില്‍ കയറി നിന്ന് കരിങ്കൊടി കെട്ടിയെന്ന സൂചനയും ഇതിലുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് തുടക്കമിട്ട ആംബുലന്‍സ് സര്‍വീസിലേക്കാണ് സംശയ സൂചനകള്‍ നീളുന്നത്.

കുറ്റം ചെയ്തവരെ കണ്ടെത്താന്‍ സംഭവം നടന്ന ദിവസത്തെ ഫോണ്‍ കോളുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാല്‍ കേസിലുള്‍പ്പെട്ട വരെ കണ്ടെത്താനാകുമെന്നും ആണ് കോണ്‍ഗ്രസ് നിരീക്ഷണം. ഇക്കാര്യം ചൂണ്ടിക്കാട്ടി 7 പേജുള്ള റിപ്പോര്‍ട്ട് പൊലീസിന് കൈമാറി നേതൃത്യം തലയൂരുകയും ചെയ്തിട്ടുണ്ട്.

സംശയത്തിലുള്ള 11 പേരുടെ ഫോണ്‍ കോളുകളാണ് പരിശോധിക്കേണ്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. അഡ്വ.സതീഷ് കൊച്ചു പറമ്പിലിന് ഡിസിസി അധ്യക്ഷനായി നിശ്ചയിച്ച ഓഗസ്റ്റ് 28ന് രാത്രിയാണ് ഓഫീസിന് മുന്നില്‍ കരിങ്കൊടി പ്രത്യക്ഷപ്പെട്ടത്. പൊലീസ് അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News