എം ടി- മഹേഷ്‌നാരായണന്‍ ചിത്രം ‘ഷെര്‍ലക്കി’ന്റെ ചിത്രീകരണം ജനുവരി മുതല്‍

എം.ടി വാസുദേവന്‍ നായരുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുക്കുന്ന ആന്തോളജിയില്‍ മഹേഷ് നാരായണന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും.

കാനഡയില്‍ വെച്ചാണ് ചിത്രീകരണം നടക്കുക. എംടിയുടെ ഷെര്‍ലക്ക് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത് ഫഹദ് ഫാസിലാണ്‌

എം.ടി. വാസുദേവന്‍നായരുടെ പ്രശസ്തമായ ചെറുകഥകളിലൊന്നാണ് ഷെര്‍ലക്ക്. ഷെര്‍ലക്ക് ഒരു പൂച്ചയുടെ പേരാണ്. ജോലി തേടി അമേരിക്കയിലുള്ള ചേച്ചിയുടെ വീട്ടിലെത്തിയ ബാലുവിന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് കഥ.

വീട്ടില്‍ ചേച്ചിയും ഭര്‍ത്താവും കൂടാതെ ഷെര്‍ലക്ക് എന്ന അവരുടെ വളര്‍ത്തുപൂച്ച കൂടി ഉണ്ടായിരുന്നു. ചേച്ചിയും ഭര്‍ത്താവും ജോലിക്ക് പോയി കഴിഞ്ഞാല്‍ വീട്ടില്‍ ബാലുവും പൂച്ചയും മാത്രമാണ് ഉണ്ടാവുക. ഷെര്‍ലക്ക് തന്റെ ജീവിതത്തിന് തടസ്സമാകുന്നു എന്നൊരു തോന്നല്‍ ഇടക്കെപ്പോഴോ ബാലുവിന് ഉണ്ടാകുന്നത് മുതലാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്.

ഫഹദ് ഫാസിലാണ് ബാലുവാകുന്നത്. ഫഹദിന്റെ ചേച്ചിയായി നദിയ മൊയ്ദുവും അഭിനയിക്കുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. എം.ടിയുടെ പത്ത് ചെറുകഥകളെ ആന്തോളജിയായി ഒരുക്കുന്നത് നെറ്റ്ഫ്ലിക്സാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News