സി പി ഐ എം കണ്ണൂർ ജില്ലാ സമ്മേളന നഗരിയിലും കർഷക സമര വിജയ ദിനാഘോഷം

സി പി ഐ എം കണ്ണൂർ ജില്ലാ സമ്മേളന നഗരിയിൽ കർഷക സമര വിജയ ദിനം ആഘോഷിച്ചു.സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച പുരോഗമിക്കുകയാണ്.സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഐതിഹാസിക കർഷക സമര വിജയം സമ്മേളന നഗരിയിൽ മധുരം പങ്കിട്ടാണ് പ്രതിനിധികൾ ആഘോഷിച്ചത്. അഖിലേന്ത്യാ കിസാൻ സഭ ജോയിന്റ് സെക്രട്ടറി ഇ പി ജയരാജൻ പരിപാടി ഉദ്‌ഘാടനം ചെയ്തു.

അതേ സമയം പ്രതിനിധി സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച പുരോഗമിക്കുകയാണ്. സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

തീരദേശ ഹൈവേ നടപടികൾ വേഗത്തിലാക്കി നിർമാണ പ്രവർത്തികൾ ആരംഭിക്കണം. അഴീക്കൽ ഗ്രീൻഫീൽഡ് തുറമുഖ നിർമാണം വേഗത്തിലാക്കി ചരക്ക് – യാത്രാ ഗതാഗതം ഉടൻ ആരംഭിക്കുക, കണ്ണൂർ ജില്ലയിലെ വന്യമൃഗശല്യം ഒഴിവാക്കുവാൻ നടപടി സ്വീകരിക്കുക എന്നീ പ്രമേയങ്ങളും അവതരിപ്പിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News