കൊവിഡ് മാനദണ്ഡ ലംഘനം; വിവാദമായ കോഴിക്കോട് ലീഗ് റാലിക്കെതിരെ പൊലീസ് കേസെടുത്തു

വിവാദമായ കോഴിക്കോട് ലീഗ് റാലിക്കെതിരെ പോലീസ് കേസെടുത്തു. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനും ഗതാഗത തടസം സൃഷ്ടിച്ചതിനുമെതിരെ വെള്ളയില്‍ പൊലീസാണ് കേസെടുത്തത്. റാലിയ്ക്ക് നേതൃത്വം നല്‍കിയ 5 നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ക്കും എതിരെയാണ് കേസ്.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടമായി എത്തിയ പ്രവര്‍ത്തകര്‍ കോഴിക്കോട് ബീച്ച് റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തിയിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel