ലഡാക്കിൽ ചെലവാക്കിയത് ബജറ്റിന്റെ 27% മാത്രം; ന്യായങ്ങൾ നിരത്തി ആഭ്യന്തരവകുപ്പ്

പുതിയ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചതിൻറെ 27 ശതമാനം മാത്രമേ ചെലവാക്കിയിട്ടുള്ളു എന്ന് കണക്കുകൾ. കാലാവസ്ഥാ പ്രതിസന്ധിയും വിദഗ്ധ തൊ‍ഴിലാളികളുടെ അഭാവവുമാണ് കാരണമെന്നാണ് ആഭ്യന്തര വകുപ്പിൻറെ വിശദീകരണം.

ഇന്നലെ രാജ്യസഭയുടെ മേശപ്പുറത്ത് വെച്ച പാർലമെൻററി പാനൽ റിപ്പോർട്ടിലാണ് ലഡാക്കിൻറെ വികസനം ത്വരിതപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്നതിൻറെ കണക്കുകൾ വ്യക്തമാകുന്നത്.

2020-21 സാമ്പത്തിക വർഷത്തിൽ ലഡാക്കിൻറെ ബജറ്റിൻറെ 27 ശതമാനം മാത്രമേ ചെലവാക്കിയിട്ടുള്ളു എന്ന് പാർലമെൻററി പാനലിൻറെ റിപ്പോർട്ടിൽ പറയുന്നുണ്ട്. 5,958 കോടി രൂപയായിരുന്നു ക‍ഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ലഡാക്കിൻറെ ആകെ ബജറ്റ് ചെലവ്.

വികസനം വൈകിപ്പിക്കുന്ന കേന്ദ്ര നടപടിക്കെതിരായ അതൃപ്തി പ്രകടമാക്കിക്കൊണ്ട് ലഡാക്ക് ജനത തെരുവിലിറങ്ങിയ ഘട്ടത്തിൽ തന്നെയാണ് പുതിയ റിപ്പോർട്ടും പുറത്തുവരുന്നത്. ലഡാക്ക് ഉൾപ്പെടുന്ന കശ്മീറിൻറെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇതോടെ ഡിസംബർ 13 മുതൽ ലഡാക്ക് അടച്ചുപൂട്ടാനുള്ള തീരുമാനത്തിലാണ് ഭരണകൂടം.

കശ്മീറിലെ യുവജനങ്ങൾ തീവ്രവാദത്തിലേക്ക് ആകൃഷ്ടരാകുന്നുവെന്നും അതിന് അറുതി വരുത്താൻ വികസനമാണ് വ‍ഴിയെന്നും വാദിച്ചാണ് 2019 ആഗസ്റ്റ് അഞ്ചിന് കശ്മീരിൻറെ അവകാശങ്ങൾ തട്ടിയെടുക്കുന്നതും കശ്മീരിനെ രണ്ടായി കീറിമുറിക്കുന്നതുമായ നിയമം അമിത്ഷാ പാർലമെൻറിൽ അവതരിപ്പിച്ചത്.

എന്നാൽ ഒ‍ഴിഞ്ഞുകിടക്കുന്ന 12,000ത്തോളം ഒ‍ഴിവുകൾ നികത്തണമെന്നാവശ്യപ്പെട്ട് ലഡാക്കിൻറെ യുവത തെരുവിലാണ്. പത്ത് ശതമാനം ഗ്രാമങ്ങളിലാണ് ഇന്നും ഇൻറർനെറ്റ് ലഭിക്കുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഭരണഘടനയുടെ ആറാം ഷെഡ്യൂൾ ഉപയോഗിച്ച് പ്രദേശത്തിന് സ്വയംഭരണാധികാരം നൽകണമെന്നും ആവശ്യമുയരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News