ഒരുതവണ മഷ്‌റൂം ഫ്രൈ ഇങ്ങനെ ഉണ്ടാക്കിയാല്‍ പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ

മഷ്‌റൂം ഫ്രൈ ഒക്കെ ഇഷ്ടപ്പെടാത്തവര്‍ വളരെ ചുരുക്കമാണ് . എങ്ങിനെയാണ് വളരെ എളുപ്പത്തില്‍ മഷ്‌റൂം ഫ്രൈ ഉണ്ടാക്കുന്നതെന്ന് നോക്കാം

ചേരുവകള്‍ :

• മഷ്‌റൂം – 250 ഗ്രാം

• സവാള(നീളത്തില്‍ അരിഞ്ഞത്) – പകുതി

• പച്ചമുളക് – 1-2

• കറിവേപ്പില – കുറച്ച്

• മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍

• മല്ലിപ്പൊടി – 2 ടീസ്പൂണ്‍

• മുളകുപൊടി -1 ടീസ്പൂണ്‍

• ഗരം മസാല പൊടി – 1/4 ടീസ്പൂണ്‍

• കുരുമുളക് പൊടി – 1/4 ടീസ്പൂണ്‍

• ഉപ്പ് – ആവശ്യത്തിന്

• വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

• മഷ്‌റൂം കഴുകിയെടുത്ത് അരിഞ്ഞ് വെക്കുക.

• ഒരു ചീനച്ചട്ടി സ്റ്റൌ വില്‍ വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ സവോള ചേര്‍ത്ത് വഴറ്റി ബ്രൌണ്‍ നിറമാവുമ്പോള്‍ പച്ചമുളകും കറിവേപ്പില യും കൂടി ചേര്‍ത്ത് വഴറ്റുക.

• ശേഷം മഞ്ഞള്‍പ്പൊടിയും, മല്ലിപ്പൊടി യും, മുളകു പൊടിയും വഴറ്റി അരിഞ്ഞ് വെച്ച മഷ്‌റൂം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.മസാല പൊടികളുമായി നന്നായി യോജിപ്പിച്ചതിനു ശേഷം ഉപ്പ് ചേര്‍ത്ത് ഇളക്കി വെള്ളം ഇറങ്ങി വന്ന് തുടങ്ങുമ്പോള്‍ 2 മിനിറ്റ് ചെറിയ തീയില്‍ അടച്ച് വെച്ച് വേവിക്കുക.

• അതിനുശേഷം വെള്ളമുണ്ടെങ്കില്‍ വറ്റിച്ചെടുത്ത് ഗരം മസാല പൊടിയും കുരുമുളക് പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് സ്റ്റൌ ഓഫ് ചെയ്യാം.
കിടിലന്‍ മഷ്‌റൂം ഫ്രൈ റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News