ചരിത്ര വിജയം കുറിച്ച് കര്‍ഷകര്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങി

ചരിത്ര വിജയം കുറിച്ചു ദില്ലിയിലെ അതിര്‍ത്തികളില്‍ നിന്നും സ്വന്തം ഗ്രാമങ്ങളിലേക്ക് കര്‍ഷകര്‍ മടങ്ങി കര്‍ഷകര്‍. അതിര്‍ത്തികളില്‍ വിജയ് ദിവസം അഘോഷിച്ചായിരുന്നു മടക്കം.

അതേ സമയം കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ 15ന് സംയുക്ത കിസാന്‍ മോര്‍ച്ച അവലോകന യോഗം ചേരും. കേന്ദ്രസര്‍ക്കാര്‍ വാക്ക് പാലിക്കുന്നില്ലെങ്കില്‍ വീണ്ടും. കര്‍ഷകര്‍ അതിര്‍ത്തികളിലേക്കെത്തും.

ഒരു വര്‍ഷത്തിലേറെയായി നീണ്ടു നിന്ന സമരത്തിന്റെ വിജയം കുറിച്ചാണ് കര്‍ഷകര്‍ അതിര്‍ത്തികളില്‍ നിന്നും സ്വന്തം നാടുകളിലേക്ക് മടങ്ങിയത്.. സമരത്തിന്റെ വിജയ് ദിവസം ആഘോഷിച്ചയിരുന്നു മടക്കം. അതിര്‍ത്തികളില്‍ ആഘോഷപരിപാടികള്‍ നടത്തിയ കര്‍ഷകര്‍ മധുരം വിളമ്പി. മുദ്രാവാക്യം വിളികളുമായി ആയിരുന്നു തിരിച്ചു പോക്ക്.

കാര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചതിന് കര്‍ഷകര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പുകള്‍ എഴുതി നല്‍കിയതോടെയാണ് അതിര്‍ത്തികള്‍ ഉപരോധിച്ചുകൊണ്ടുള്ള സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് .

എന്നാല്‍ ഉറപ്പുകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നതില്‍ 15 സംയുക്ത കിസാന മോര്‍ച്ച അവലോകന യോഗം ചേരും. ഉറപ്പുകള്‍ നടപ്പാക്കുന്നില്ലെങ്കില്‍ വീണ്ടും അതിര്‍ത്തികളിലേക്ക് കര്‍ഷകര്‍ തിരികെ എത്തും.

അതിര്‍ത്തികള്‍ ഒഴിഞ്ഞെങ്കിലും ഉറപ്പുകള്‍ നടപ്പാക്കാതെ മോദി സര്‍ക്കാരിന് അശ്വസിക്കാന്‍ കഴിയില്ലെന്ന് തന്നെയാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്..അതേ സമയം ട്രാക്റ്ററുകളിലേറി വീടുകളിലേക്ക് പോകുന്ന കര്‍ഷകര്‍ക്ക് ഹൈവേകളില്‍ സ്വീകരണവും നല്‍കുന്നുണ്ട്. എല്ലാവരുടെയും സ്‌നേഹദാരങ്ങള്‍ ഏറ്റുവാങ്ങിയാണ് കര്‍ഷകര്‍ വിജയവുമായി മടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News