ഓരോ ജാതിയിൽ പെട്ടവരും മനുഷ്യർ എന്ന നിലയിൽ അവരുടെ ആത്മാഭിമാനം വീണ്ടെടുക്കാൻ ഇനിയും എത്ര കാലം വേണ്ടി വരും ?

മുഖ്യമന്ത്രിക്കെതിരെ ജാതീയ അധിക്ഷേപം നടത്തി കൊണ്ടുള്ള ലീഗിൻ്റെ വഖഫ് സംരക്ഷണറാലി വൻ വിവാദത്തിനാണ് ഇടയാക്കിയിട്ടുള്ളത്. ക‍ഴിഞ്ഞ രണ്ട് ദിവസമായി നവ മാധ്യമങ്ങളിലടക്കം ഈ ജാതീയ അധിക്ഷേപം വൻ ചലനങ്ങളാണ് സൃഷ്ടിച്ചിട്ടുളളത്.

എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഉല്ലേഖ് എൻ പി മുഖ്യമന്ത്രിക്കെതിരായ ജാതീയ അധിക്ഷേപത്തെക്കുറിച്ച് എ‍ഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ചെത്തുകാരൻ കോരൻ്റെ മകന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്നായിരുന്നു ലീഗ് മുദ്രാവാക്യം. വ്യക്തിഹത്യയും ,വർഗീയ പരാമർശങ്ങളും മാത്രമാണ് കോഴിക്കോട് നടന്ന ലീഗ് പ്രതിഷേധ പരിപാടിയിൽ പ്രകടമായത്.

ഓരോ ജാതിയിൽപ്പെട്ടവരും മനുഷ്യർ എന്ന നിലയിൽ അവരുടെ ആത്മാഭിമാനം വീണ്ടെടുക്കാൻ ഇനിയും എത്ര കാലം വേണ്ടിവരുമെന്ന് ഉല്ലേഖ് എൻ പി ചോദിയ്ക്കുന്നു. ഉത്തർപ്രദേശിലെ വാല്മീകിയും ബീഹാറിലെ പാസ്വാനും അഹങ്കാരത്തോടെ അവരുടെ ജാതി പറയുന്നുണ്ട്. ജാതി പറയേണ്ട എന്നാൽ അപകർഷതാബോധം ഇല്ലാതായാൽ മതിയെന്നും പറഞ്ഞാണ് ഉല്ലേഖ് എൻ പി തൻറെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഉല്ലേഖ് എൻ പിയുടെ ഫെയ്സ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം;

കേരളത്തിലെ ഏറ്റവും numerically preponderant ആയ ജാതിയിൽ പെട്ടവരാണ് മുഖ്യമന്ത്രിയുടെ മാതാപിതാക്കൾ. അദ്ദേഹം ജാതിയിൽ വിശ്വസിക്കുന്നു എന്ന്‌ കരുതുന്നില്ല. പക്ഷെ ജനിച്ച ജാതിയാണല്ലോ ജാതി. അതില്ലാതാക്കാൻ കഴിയില്ലലോ.

നിരന്തരം ഈ ജാതി പറച്ചിൽ കേൾക്കുമ്പോൾ എന്നെ ആശ്ചര്യപ്പെടുത്തുന്നത് മറ്റൊന്നാണ്. എന്തു കൊണ്ടാവും ആ ജാതിയിൽ അല്ലെങ്കിൽ ഉപജാതികളിൽപെട്ടവരെല്ലാം ഞാൻ അതൊന്നുമല്ല എന്ന്‌ നടിക്കുന്നത്?
അങ്ങനെ ഒരു സംഭവം ഇല്ലേ? Think about it.

ജാതിവിശ്വാസമുള്ളവർ പോലും അയ്യോ അത് മുഖ്യമന്ത്രിക്ക് മാത്രം എതിരായ പരാമർശം അല്ലേ എന്ന്‌ ഭാവിക്കുന്നില്ലേ എന്ന തോന്നൽ ശക്തമാവുന്നു. അത്ര ‘മോശ’മാണോ ഇപ്പറയുന്ന തീയ്യ/ഈഴവ ജാതികൾ?
അവരിൽപെടുന്നവർ കാണിക്കുന്ന ഈ അപ്രത്യക്ഷരാവുന്ന സ്വഭാവം എന്റെ മാത്രം തോന്നലാണോ? Someone utters their caste name, they want to be seen as invisible. അങ്ങനെയല്ലേ?

കേരളത്തിലോ ഭാരതത്തിൽ വേറെ എവിടെയെങ്കിലും ഇത്തരം ബലവും എന്നാൽ ഇത്തരം അപകർഷതാബോധവുമുള്ള വേറെ ജാതി വിഭാഗമുണ്ടോ?
ഒരു ചെറിയ സംശയം അത്ര മാത്രം.

ഒരോ ജാതിയിൽ പെട്ടവരും മനുഷ്യർ എന്നനിലയിൽ അവരുടെ ആത്മാഭിമാനം വീണ്ടെടുക്കാൻ ഇനിയും എത്ര കാലം വേണ്ടിവരും?
ഉത്തർപ്രദേശിലെ വാല്മീകിയും ബീഹാറിലെ പാസ്വാനും അഹങ്കാരത്തോടെ അവരുടെ ജാതി പറയുന്നു. ജാതി പറയേണ്ട എന്നാൽ അപകർഷതാബോധം ഇല്ലാതായാൽ മതി. പറഞ്ഞതൊക്കെ തെറ്റാണെങ്കിൽ തിരുത്തും.

സംസ്ഥാന സർക്കാരിനെതിരെ രാഷ്ട്രീയ നീക്കം നടത്താനുള്ള ലീഗ് തീരുമാനത്തെ സമസ്ത നേതൃത്വം പരസ്യമായി തള്ളിയിരുന്നു. ഇതോടെ ജമാഅത്തെ ഇസ്ലാമിയെ കൂട്ട് പിടിച്ച് സമരം നടത്താനാണ് ലീഗ് നീക്കം. ഇതിനെതിരെ ഒരു വിഭാഗം നേതാക്കളും അണികളും ശക്തമായ പ്രതിഷേധമുയർത്തിക്കഴിഞ്ഞു. ചരിത്രത്തിലാദ്യമായാണ് സമസ്തയും ലീഗും പരസ്യ വിയോജിപ്പും വ്യത്യസ്തനിലപാടുമായി രംഗത്ത് വരുന്നത്.

വഖഫ് വിഷയത്തിൽ സർക്കാരിനെതിരെ സമരം ചെയ്യാനില്ലെന്ന സമസ്തയുടെ തീരുമാനം ലീഗ് നേതൃത്വത്തെ വലിയ തോതിൽ പ്രതിസന്ധിയിലാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശങ്ങളെ പൂർണ്ണമായും സ്വാഗതം ചെയ്യുന്ന നിലപാടാണ് സമസ്ത നേതാക്കൾ സ്വീകരിച്ചത്.

സമസ്തയുടെ ഈ നിലപാടിൽ കടുത്ത അതൃപ്തിയാണ് ലീഗിലെ ഒരു വിഭാഗം പ്രകടിപ്പിക്കുന്നത്. മുസ്ലീം കോഡിനേഷനിലില്ലെന്നും തീരുമാനം തങ്ങൾക്ക് ബാധകമല്ലെന്നുമാണ് ബുധനാഴ്ച സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത്. സമസ്തയുടെ ഈ ഉറച്ച നിലപാടിലാണ് ലീഗിന് രോഷം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here