മുസ്ലീം ലീഗ് റാലിയില്‍ ചില ലീഗ് നേതാക്കളുടെ പ്രസംഗം അങ്ങേയറ്റം അപലപനീയം; എളമരം കരീം എം പി

കോഴിക്കോട് മുസ്ലീം ലീഗ് റാലിയില്‍ ചില ലീഗ് നേതാക്കളുടെ പ്രസംഗം അങ്ങേയറ്റം അപലപനീയമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം പി. കേരളത്തിന്റെ പ്രബുദ്ധമായ രാഷ്ട്രീയ സംസ്‌ക്കാരത്തിനും മാനവികതയ്ക്കും ഒട്ടും ചേരാത്തതാണിത്. അധികാരം നഷ്ടപ്പെട്ട ലീഗിലെ ചില ആളുകള്‍ക്ക് മാനസികനില തകരാറിലായി പോയോ എന്ന് സംശയിക്കാവുന്ന സാഹചര്യമാണ് നിലവിലെന്ന് എളമരം കരീം സിപിഐഎം കേരളയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ലീഗ് ഒരു രാഷ്ട്രീയ പ്രസ്ഥാനമാണെങ്കില്‍ താലിബാനെ പോലെ പെരുമാറുകയും രാഷ്ട്രീയവേദികളില്‍ മതവിധി അനുസരിച്ചുള്ള ഫത്വകള്‍ പുറപ്പെടുവിക്കയും ചെയ്യുന്ന ശൈലി ഉപേക്ഷിക്കേണ്ടതാണെന്നും എളമരം കരീം പറഞ്ഞു.

‘ലീഗിലെ ഒരു വിഭാഗം എത്രമാത്രം അധിപതിച്ചിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരമാണ് ഈ സംഭവങ്ങള്‍. ഇത് ലോകത്ത് തീവ്രവാദ സംഘടനകള്‍ ഉയര്‍ത്തുന്ന ഒരു ശൈലിയാണ്. താലിബാനെ പോലുള്ള മതതീവ്രവാദ സംഘടനകള്‍, മതതീവ്രവാദം പ്രചരിപ്പിച്ചുകൊണ്ട് ഒരു സമൂഹത്തെ എങ്ങനെയാണ് വഴിതെറ്റിക്കുന്നത്, അതിന് സമാനമായ നിലയിലേയ്ക്കാണ് ലീഗ് പോയി കൊണ്ടിരിക്കുന്നത്.’- എളമരം കരീം

മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി ജാതി അധിക്ഷേപം നടത്തുന്ന പദപ്രയോഗങ്ങള്‍ ലീഗിനെ പോലൊരു പാര്‍ട്ടിയുടെ നേതാക്കളില്‍ നിന്ന് പ്രതീക്ഷിച്ചതല്ലായെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി മുഹമദ് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉപയോഗിച്ച വാക്ക് പൊതുസമൂഹത്തില്‍ പറയാന്‍ പോലും കൊള്ളാത്തതാണെന്നും എളമരം കരീം പ്രതികരിച്ചു.

കേരളത്തിലെ സാമൂഹികാന്തരീക്ഷത്തെ മലീമസമാക്കുന്ന ഈ പ്രകോപനരമായ പ്രസംഗങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരായി എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ച് അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News