ചെ​മ്മീ​ൻ കു​നാ​ഫ ക‍ഴിച്ചിട്ടുണ്ടോ……ഇത് ട്രൈ ചെയ്യണം ഗയ്സ്, പൊളിയാ !

മലയാളികൾക്ക് ചെ​മ്മീ​ൻ വിഭവങ്ങൾ ഏറെ പ്രീയപ്പെട്ടവയാണ്. വളരെ എളുപ്പമുണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ചെ​മ്മീ​ൻ കു​നാ​ഫ. ഇതിൻറെ ടേസ്റ്റും ഒന്ന് വേറെ തന്നെയാണ്….

ചെ​മ്മീ​ൻ കു​നാ​ഫയ്ക്ക് ആവശ്യമായ സാധനങ്ങൾ

1. ചെ​മ്മീ​ൻ: 16

2. മു​ട്ട​യു​ടെ വെ​ള്ള: 1

3. സോ​യാ സോ​സ്: 1 ടീ​സ്പൂ​ൺ

4. വെ​ളു​ത്തു​ള്ളി പൊ​ടി: 1 ടീ​സ്പൂ​ൺ

5. ഇ​ഞ്ചി​പ്പൊ​ടി: 1 ടീ​സ്പൂ​ൺ

6. കു​രു​മു​ള​കു​പൊ​ടി: 2 ടീ​സ്പൂ​ൺ

7. നാ​ര​ങ്ങ​നീ​ര്: 1 ടീ​സ്പൂ​ൺ

8. മ​ഞ്ഞ​ൾ​പ്പൊ​ടി: 1/4 ടീ​സ്പൂ​ൺ

9. കോ​ൺ​ഫ്ലോ​ർ: 1 ടീ​സ്പൂ​ൺ

10. ഉ​പ്പ്: പാ​ക​ത്തി​ന്

11. കു​നാ​ഫ ദോ: ​ആ​വ​ശ്യ​ത്തി​ന്​

ത​യ്യാറാ​ക്കു​ന്ന വി​ധം

ചെ​മ്മീ​ൻ ന​ന്നാ​യി ക​ഴു​കി വൃ​ത്തി​യാ​ക്കി ഒ​ന്നു​ മു​ത​ൽ 10 വ​രെ​യു​ള്ള ചേ​രു​വ​ക​ളെ​ല്ലാം പു​ര​ട്ടി ഒ​രു മ​ണി​ക്കൂ​ർ ഫ്രി​ഡ്ജി​ൽ ​വെ​ക്കു​ക. അ​തി​നു​ശേ​ഷം ഓ​രോ ചെ​മ്മീ​നി​ലും കു​നാ​ഫ ദോ ​ചു​റ്റി​യെ​ടു​ത്ത് ഫ്രി​ഡ്ജി​ൽ 10 മിനി​റ്റ്​ ​വെ​ച്ച​ശേ​ഷം ചെ​റി​യ​തീ​യി​ൽ എ​ണ്ണ​യി​ൽ പൊ​രി​ച്ചെ​ടു​ക്കു​ക.

ചൂ​ടാ​റാ​തെ ​ത​ന്നെ സ്വീ​റ്റ് ചി​ല്ലി സോ​സിന്‍റെ കൂ​ടെ ക​ഴി​ക്കാം. ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പൊ​ടി​ക​ൾ ഇ​ല്ലെ​ങ്കി​ൽ ഇ​വ അ​ര​ച്ചു​ചേ​ർ​ത്താ​ലും മ​തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News