പ്രഭാത് നോവല്‍ അവാര്‍ഡ് ഡിസംബര്‍ 17ന് സമ്മാനിക്കും

പ്രഭാത് ബുക്ക് ഹൗസ് നല്‍കിവരുന്ന നോവല്‍ അവാര്‍ഡ് ഡിസംബര്‍ 17ന് സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സമ്മാനിക്കും. തിരുവനന്തപുരം പ്രസ് ക്ലബ്ബിലാണ് പ്രഭാത് നോവൽഅവാർഡ് സമർപ്പണ സമ്മേളനം.

അപ്രകാശിത രചനകള്‍ക്ക് നല്‍കി വരുന്ന അവാര്‍ഡിനു ഇത്തവണ അര്‍ഹരായത് ടി.കെ.ഗംഗാധരന്‍, ജാനമ്മ കുഞ്ഞുണ്ണി എന്നിവരാണ്.കെ.ആര്‍.മല്ലികയ്ക്ക് പ്രത്യേക പുരസ്‌കാരത്തിനും അര്‍ഹയായി.

പതിനേഴിന് വൈകിട്ട് 4 മണിക്ക് നടക്കുന്ന അവാര്‍ഡ് സമര്‍പ്പണ സമ്മേളനത്തില്‍ പ്രഭാത് ബുക്ക് ഹൗസ് ചെയര്‍മാന്‍ സി.ദിവാകരന്‍ അദ്ധ്യക്ഷത വഹിക്കും.

പ്രഭാവര്‍മ്മ, ഡോ.ജോര്‍ജ് ഓണക്കൂര്‍, മാങ്കോട് രാധാകൃഷ്ണന്‍, എസ്.ഹനീഫാ റാവുത്തര്‍, ഡോ. വള്ളിക്കാവ് മോഹന്‍ ദാസ്, പ്രൊഫ.എം.ചന്ദ്രബാബു എന്നിവര്‍ പ്രസംഗിക്കും.  രണ്ടു മണിക്ക് നടക്കുന്ന കാവ്യ സദസ്സില്‍ പ്രമുഖ കവികള്‍ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here