കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കലോത്സവത്തിന് തുടക്കമായി

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കലോത്സവത്തിന് തുടക്കമായി.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്തു.ആവിഷ്‌ക്കാരങ്ങളെ ഭയപ്പെടുന്നത് കൊണ്ടാണ് നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കമല്‍ പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യ മൂല്യത്തിന് വേണ്ടി സമരം ചെയ്യുന്നവരേയും രാജ്യദ്രോഹികള്‍ ആക്കാന്‍ ശ്രമം നടക്കുകയാണെന്നും കമല്‍ പറഞ്ഞു .നടന്‍ ആസിഫ് അലി മുഖ്യാതിഥിയായിരുന്നു.ഇന്നും നാളെയുമായാണ് കലോത്സവം അരങ്ങേറുക.. സമാപന സമ്മേളനം നടന്‍ ജയസൂര്യ ഉദ്ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News