
ബോളിവുഡ് ആഘോഷമാക്കിയ വിക്കി കൗശൽ- കത്രീന കൈഫ് വിവാഹാഘോഷങ്ങളിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്. വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളാണ് താരദമ്പതിമാർ പങ്കുവച്ചിരിക്കുന്നത്.
ഐവറി കളർ ലെഹങ്കയിൽ കത്രീന സുന്ദരിയായപ്പോൾ വെള്ള നിറത്തിലുള്ള കുർത്തയും പിങ്ക് ദുപ്പട്ടയുമണിഞ്ഞാണ് വിക്കി ചടങ്ങുകളിൽ പങ്കെടുത്തത്.
ഡിസംബർ 9നാണ് വിക്കിയും കത്രീനയും വിവാഹിതരായത്. രണ്ടുവര്‍ഷത്തോളമായി പ്രണയത്തിലാണ് ഇരുവരും.
ജയ്പൂരിലെ ഫോർട്ട് ബർവാരയിലെ സിക്സ് സെൻസസ് റിസോർട്ടിലാണ് ചടങ്ങുകൾ എല്ലാം നടന്നത്. മൂന്ന് ദിവസം നീണ്ടു നിന്ന താര വിവാഹമായിരുന്നു വിക്കി കൗശൽ- കത്രീന കൈഫ് വിവാഹം.
രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വർഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്‌സ് സെൻസസ് ഫോർട്ട് ബർവാര. പതിനാലാം നൂറ്റാണ്ടിൽ പണിത ഈ കോട്ട ഇന്ന് ആഡംബരസൗകര്യങ്ങളുള്ള റിസോർട്ടാണ്. വൻ സുരക്ഷാക്രമീകരണങ്ങളോടെ ഒരുക്കിയ ചടങ്ങിൽ കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാധ്യമപ്രവർത്തകർക്കടക്കം വിലക്കേർപ്പെടുത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here