കളമശേരി മേഖലയില്‍ നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ജനുവരിയോടെ ആരംഭിക്കും; മന്ത്രി ആന്റണി രാജു

എറണാകുളം കളമശേരിയിലെ യാത്രാക്കുരുക്കിനും ഗതാഗതപ്രശ്‌നത്തിനും ശാശ്വത പരിഹാരവുമായി ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ഇടപെടല്‍. കോവിഡിനെ തുടര്‍ന്ന് കളമശേരി മേഖലയില്‍ നിര്‍ത്തിവച്ച നാല്‍പ്പതോളം കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ജനുവരിയോടെ ആരംഭിക്കും.

കളമശേരി കേന്ദ്രീകരിച്ച് കെഎസ്ആര്‍ടിസിയുടെ റിസര്‍വ്വേഷന്‍ കൗണ്ടര്‍ ആരംഭിക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.

കളമശേരിയിലെ യാത്രാക്ലേശവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജുവും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പി രാജീവും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സുപ്രധാനമായ തീരുമാനങ്ങള്‍.

കൊവിഡിനെ തുടര്‍ന്ന് കളമശേരിയില്‍ നിര്‍ത്തിവെച്ചിരുന്ന 40 കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. ശബരിമല സീസണ്‍ കഴിയുന്ന മുറയ്ക്ക് ജനുവരി 20ന് ശേഷം ആരംഭിക്കാനാണ് തീരുമാനം.

എച്ച്എംടി ജംഗ്ഷനില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് റെഗുലര്‍ സര്‍വ്വീസുകള്‍ ജനുവരി എട്ട് മുതല്‍ ആരംഭിക്കും. കളമശേരി കേന്ദ്രീകരിച്ച് കെഎസ്ആര്‍ടിസിയുടെ റിസര്‍വ്വേഷന്‍ കൗണ്ടര്‍ ആരംഭിക്കുമെന്നും ഗതാഗതമന്ത്രി.

തിരുവനന്തപുരം മാതൃകയില്‍ കൊച്ചിയില്‍ ആരംഭിക്കുന്ന സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിന്റെ ഹബ്ബും കളമശേരിയിലാക്കാന്‍ ആലോചനയുണ്ട്. പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊളളും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News