ബസ് ചാര്‍ജ് വര്‍ധനവ് എത്ര വേണമെന്ന കാര്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തീരുമാനമുണ്ടാകുമെന്ന് മന്ത്രി ആന്‍റണി രാജു

ബസ് ചാര്‍ജ് വര്‍ധനവ് എത്ര വേണമെന്ന കാര്യത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനമുണ്ടാകുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു.

കെയുആര്‍ടിസി സര്‍വ്വീസുകള്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ സാഹചര്യത്തിലാണ് നിര്‍ത്തേണ്ടി വന്നത്. തിരുവനന്തപുരം മാതൃകയില്‍ സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസ് എറണാകുളത്തും ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് വിജയിച്ച സിറ്റി സര്‍ക്കുലര്‍ ബസ് സര്‍വ്വീസുകള്‍ ജില്ലയില്‍ കളമശേരി കേന്ദ്രീകരിച്ച് തുടങ്ങും.  ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ജനുവരിയില്‍ തയ്യാറാക്കി നല്‍കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു.

കളമശേരിയിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനായി കൊച്ചിയില്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുമായി ഗതാഗതമന്ത്രി വ്യവസായ മന്ത്രി പി രാജീവും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കെയുആര്‍ടിസി സര്‍വ്വീസുകള്‍ ഭീമമായ നഷ്ടത്തിലായതിനാലാണ് നിര്‍ത്തിവച്ചത്. ലോ ഫ്ളോര്‍ എസി ബസ്സുകളില്‍ കോവിഡിന് ശേഷം യാത്രക്കാര്‍ ഇല്ലാതായി. ആളുകള്‍ കയറുന്ന സാഹചര്യമുണ്ടായാല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും ഗതാഗതമന്ത്രി.

ഇലക്ട്രിക് ബസ്സുകള്‍ ഭീമമായ വാടകയ്ക്ക് എടുത്തത് നഷ്ടമുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് അമ്പത് ഇലക്ട്രോണിക് ബസ്സുകള്‍ കെഎസ്ആര്‍ടിസി വാങ്ങുന്നതെന്നും ഗതാഗതമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here