ഒമൈക്രോണ്‍; ബൂസ്റ്റര്‍ ഡോസ് 75 ശതമാനം ഫലപ്രദമെന്ന് പുതിയ പഠനം

കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെതിരെ ബൂസ്റ്റര്‍ ഡോസ് 75 ശതമാനം വരെ ഫലപ്രദമാണെന്ന് പുതിയ പഠനം. യു.കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയാണ് പഠനം നടത്തിയത്. മുന്‍ വകഭേദമായ ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമൈക്രോണ്‍ അത്ര തീവ്രമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

എന്നാല്‍ നിലവിലെ ഈ അണുബാധയില്‍ നിന്ന് 75 ശതമാനത്തോളം സംരക്ഷണം നല്‍കാന്‍ കൊവിഡിന്റെ ബൂസ്റ്റര്‍ ഡോസ് ഏറെ ഗുണം ചെയ്യുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ യു.കെ എച്ച്.എസ്.എയിലെ പ്രതിരോധ കുത്തിവയ്പ്പ് മേധാവി ഡോ.മേരി റാംസെ പറഞ്ഞു.

581 ഒമൈക്രോണ്‍ കേസുകളില്‍ നിന്നുള്ള ഡാറ്റയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. മൂന്നാമത്തെ ഡോസ് പുതിയ വകഭേദത്തിനെതിരെ കൂടുതല്‍ പ്രതിരോധശേഷി നല്‍കുന്നതായി പഠനത്തില്‍ പറയുന്നു.

അതേസമയം, ഡെല്‍റ്റ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടാമത്തെ ഡോസ് കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഒമൈക്രോണ്‍ പിടിപെടാനുള്ള സാധ്യത കൂടുതലായിരിക്കുമെന്നും അതിനാലാണ് ബൂസ്റ്റര്‍ ഡോസിന് പ്രാധാന്യം ഉണ്ടാകുന്നതെന്നും അവര്‍ സൂചിപ്പിച്ചു.

കൊവിഡ് 19 ന്റെ ഗുരുതരമായ സങ്കീര്‍ണതകള്‍ക്കെതിരെ വാക്‌സിനുകള്‍ ഉയര്‍ന്ന സംരക്ഷണം നല്‍കുന്നതായാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ആദ്യ രണ്ട് ഡോസുകള്‍ ഉടന്‍ തന്നെ സ്വീകരിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News