പിണറായി വിജയന് മുനീറിന്റെ സർട്ടിഫിക്കേറ്റ് വേണ്ട ! മന്ത്രി വി ശിവൻകുട്ടി

മുസ്ലീം ലീഗ് ബിജെപിയുടെ ബി ടീം ആകുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന് മുനീറിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി.

വർഗീയ രാഷ്ട്രീയം കളിക്കുന്നതിലൂടെ മുസ്ലിം ലീഗ് ബിജെപിയുടെ ബി ടീം ആകുകയാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സമീപകാലത്തെ ലീഗിന്റെ നിലപാടുകൾ ബിജെപിക്കുള്ള പരവതാനി വിരിക്കലാണ്.

ലീഗ് രാഷ്ട്രീയപാർട്ടി ആണോ മതസംഘടന ആണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം പ്രസക്തമാണ്. പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് ആണോ എന്ന് ചോദിച്ച എം കെ മുനീർ സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഇളകി പോകുന്നത് കണ്ട് ഭയന്ന് നിൽക്കുകയാണ്. പിണറായി വിജയന് മുനീറിന്റെ സർട്ടിഫിക്കറ്റ് വേണ്ട.

സിപിഐ എമ്മിനും ഇടതുമുന്നണിക്കും സമൂഹത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണ കണ്ട് ലീഗിന് ഹാലിളകിയിരിക്കുകയാണ്. ലീഗിന്റെ സംസ്കാരം കോഴിക്കോട്ടെ റാലിയിൽ ജനം കണ്ടതാണ്. വർഗീയ കാർഡ് ഇറക്കിയാലൊന്നും ലീഗിന് അണികളുടെ ചോർച്ച തടയാനാവില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News