മൂന്നാര്‍ പഞ്ചായത്ത് ഭരണം ഒന്നരപതിറ്റാണ്ടിനു ശേഷം യുഡിഎഫിന് നഷ്ടമായി; എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി

മൂന്നാര്‍ പഞ്ചായത്ത് ഭരണം ഒന്നര പതിറ്റാണ്ടിനുശേഷം യുഡിഎഫിന് നഷ്ടമായി. ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ആകെയുള്ള 21 അംഗങ്ങളില്‍ യുഡിഎഫിലെ രണ്ടുപേര്‍ ഉള്‍പ്പെടെ 12 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.

ഇതോടെ ഒരുവര്‍ഷത്തെ യുഡിഎഫ് ഭരണത്തിന് അന്ത്യമായി. പരാജയം മുന്നില്‍കണ്ട് പ്രസിഡന്റ് എം മണിമൊഴി നേരത്തെ രാജിക്കത്ത് നല്‍കിയിരുന്നു.

യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിയെങ്കിലും ഭൂരിപക്ഷമില്ലെന്ന് മനസ്സിലായതോടെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. കഴിഞ്ഞ 19നാണ് പഞ്ചായത്ത് പ്രസിഡന്റ് എം മണിമൊഴി, വൈസ് പ്രസിഡന്റ് മാര്‍ഷ് പീറ്റര്‍ എന്നിവര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News