ജി പി രാമചന്ദ്രൻ, അഞ്ചാമത് സ്ലെമാനി അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഔദ്യോഗിക ജൂറി അംഗം

ജി പി രാമചന്ദ്രൻ, അഞ്ചാമത് സ്ലെമാനി അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഔദ്യോഗിക ജൂറി അംഗം.

2021 ഡിസംബർ 17 മുതൽ 23 വരെ കുർദിസ്താൻ (ഇറാഖ്) പ്രവിശ്യയുടെ സാംസ്കാരിക തലസ്ഥാനമായ സ്ലെമാനി നഗരത്തിൽ നടക്കുന്ന അഞ്ചാമത് സ്ലെമാനി അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഔദ്യോഗിക ജൂറി അംഗം ആയി ചലച്ചിത്ര നിരൂപകനും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ ജി പി രാമചന്ദ്രൻ പങ്കെടുക്കും.

ഭൂമിയുടെ അർബുദം എന്ന ആഗോള വിഷയവും പലായന ദുരന്തം എന്ന പ്രാദേശിക വിഷയവും അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ സ്ലെമാനി മേള. ഡോക്കുമെന്ററി വിഭാഗത്തിലാണ് ജി പി രാമചന്ദ്രൻ ജൂറിയായി പങ്കെടുക്കുന്നത്.

അഹമ്മദ് അലാസ്തി (ഇറാൻ) അദ്ധ്യക്ഷൻ ആയ ജൂറിയിൽ അന്ന സമേക്ക (പോളണ്ട്) യും അംഗമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News