സമരം അവസാനിപ്പിച്ച് മടങ്ങവേ രണ്ട് കര്‍ഷകര്‍ വാഹനാപകടത്തില്‍ മരിച്ചു

ടിക്രി അതിര്‍ത്തിയിലെ കര്‍ഷക സമരകേന്ദ്രത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങവേ ഹരിയാനയിലെ ഹിസാറിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കര്‍ഷകര്‍ മരിച്ചു. പഞ്ചാബിലെ മുക്ത്സര്‍ ജില്ലയില്‍ നിന്നുള്ള 40 ഉം 34 ഉം പ്രായമുള്ള കര്‍ഷകരാണ് മരിച്ചത്.

ഒരാള്‍ സംഭവ സ്ഥലത്തും മറ്റൊരാള്‍ അശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചതെന്നും ഹിസാര്‍ പൊലീസ് അറിയിച്ചു.

ശനിയാഴ്ച സമരകേന്ദ്രത്തില്‍ നിന്നും മടങ്ങുമ്പോള്‍ ഹിസാറിലെ ദണ്ഡൂര്‍ ഗ്രാമത്തിന് സമീപം ഇവര്‍ സഞ്ചരിച്ച ട്രാക്ടറിന് പിറകില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. അപകട സമയത്ത് ട്രാക്ടറില്‍ അഞ്ച് കര്‍ഷകരാണ് ഉണ്ടായിരുന്നത്.

അപകടത്തില്‍ മറ്റൊരു കര്‍ഷകന് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News