ക്ലാസ് മുറിക്കുള്ളില്‍ അധ്യാപകനെ റാഗ് ചെയ്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍

ക്ലാസ് മുറിക്കുള്ളില്‍ അധ്യാപകനെ റാഗ് ചെയ്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍. കര്‍ണാടകയില്‍ നെല്ലൂര്‍ ചന്നഗിരി താലൂക്കിലെ സ്‌കൂളിലാണ് സംഭവം. ഏതാനും ദിവസം മുമ്പ് ക്ലാസില്‍ ഗുഡ്ക പായ്ക്കറ്റുകള്‍ കത്തിച്ച നിലയില്‍ കണ്ടിരുന്നുവെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു.

ക്ലാസില്‍ അങ്ങനെ ചെയ്യരുതെന്ന് കുട്ടികളെ ഉപദേശിച്ചിരുന്നുവെന്നും പിന്നീട് പാഠഭാഗത്തേക്കു കടന്നപ്പോള്‍ ചില കുട്ടികള്‍ ബഹളമുണ്ടാക്കുകയായിരുന്നെന്നും അധ്യാപകന്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ അധ്യാപകനെ റാഗ് ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടിയിലേക്കു കടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കുട്ടികളെ ദോഷമായി ബാധിക്കുമെന്ന ഭയത്താല്‍ അധ്യാപകന്‍ സംഭവം ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ ക്ലാസിലെ ആരോ വീഡിയോയില്‍ ചിത്രീകരിച്ച ദൃശ്യം വ്യാപകമായി പ്രചരിക്കുകയായിരുന്നു.

ഹിന്ദി അധ്യാപകനോട് കുട്ടികള്‍ മോശമായി പെരുമാറുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഒരു കുട്ടി വെയ്സ്റ്റ് ബാസ്‌ക്കറ്റ് എടുത്ത് അധ്യാപകന്റെ തലയില്‍ തമിഴ്ത്തുന്നതും വീഡിയോയില്‍ ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here