ഗ്യാസ് സിലണ്ടറില്‍ നിന്നുള്ള റബ്ബര്‍ ട്യൂബ് എലി കരണ്ടു; രാവിലെ ഫ്രിഡ്ജ് തുറന്നപ്പോള്‍ തീപടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാചകവാതക ഗ്യാസ് സിലണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നുള്ള അപകടത്തില്‍ ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മഞ്ഞപ്പാറ ഉമേഷ് ഭവനില്‍ സുമിയാണ് (32) മരിച്ചത്.

ചായ ഉണ്ടാക്കുന്നതിനായി രാവിലെ ഉറക്കമുണര്‍ന്ന് ഫ്രിഡ്ജ് തുറന്ന സമയം തീആളിപടരുകയായിരുന്നു. യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ വീട്ടുകാര്‍ ഉടന്‍തന്നെ യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം.  സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഗ്യാസ് സിലണ്ടറില്‍ നിന്നും അടുപ്പിലേയ്ക്ക് ഘടിപ്പിച്ചിരുന്ന റബ്ബര്‍ ട്യൂബ് എലി കരണ്ടതായി കണ്ടെത്തിയിരുന്നു. ഇതിലൂടെ ഗ്യാസ് ചോര്‍ന്നാണ് അപകടം സംഭവിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇത്തരത്തിലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ റബ്ബര്‍ ട്യൂബുകള്‍ ഒഴിവാക്കി കട്ടിയുള്ള ട്യൂബുകള്‍ ഗ്യാസ് സിലിണ്ടറുകളില്‍ ഘടിപ്പിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം അപകടത്തില്‍ വീടിനും ഭാഗികമായി തീ പിടിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News