ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി പാര്‍ട്ടി നേതൃത്വത്തില്‍ ഹൗസ് കമ്മറ്റികള്‍ രൂപീകരിക്കും: എം വി ജയരാജന്‍

ന്യൂനപക്ഷ വേട്ടയ്ക്ക് എതിരെ അണിനിരക്കണമെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി പാര്‍ട്ടി നേതൃത്വത്തില്‍ ഹൗസ് കമ്മറ്റികള്‍ രൂപീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.

പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളാണ് പൊതുചര്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നതെന്ന് ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രവര്‍ത്തന റിപ്പോര്‍ട്ട് സമ്മേളനം അംഗീകരിച്ചു.

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഉതകുന്ന ചില വിമര്‍ശനങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവെന്നും എം വി ജയരാജന്‍ വ്യക്തമാക്കി. അഞ്ചര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ 49 പ്രതിനിധികള്‍ പങ്കെടുത്തു. ഹൗസ് കമ്മറ്റികള്‍ രൂപീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഭാവി കടമകളായി ഏറ്റെടുക്കും.

ന്യൂനപക്ഷ വേട്ടയ്ക്ക് എതിരെ അണിനിരക്കുക, സഹകരണ മേഖലലെ തകര്‍ക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും അവതരിപ്പിച്ചു. കര്‍ഷക പോരാളികള്‍ക്ക് പ്രമേയത്തിലൂടെ അഭിവാദ്യം അര്‍പ്പിച്ച സമ്മേളനം കര്‍ഷക സമര വിജയ ദിനം സമ്മേളന നഗരിയില്‍ മധുരം പങ്കിട്ട് ആഘോഷിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News