കൊല്ലം ജില്ലയില്‍ ലോക് അദാലത്ത് 7922 കേസുകൾ തീർപ്പാക്കി

കൊല്ലം ജില്ലാ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലാകമാനം  നടന്ന  ലോക് അദാലത്തിൽ 7922 കേസുകൾ തീർപ്പാക്കി. ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിൽ കെട്ടിക്കിടന്ന  7054 പിഴ ഒടുക്കിത്തീർക്കാവുന്ന കേസുകൾ,  286 എം.എ.സി. റ്റി കേസുകൾ, 582 മറ്റ് വിവിധ കേസുകൾ എന്നിവയിലൂടെ  പതിനൊന്ന്  കോടി പന്ത്രണ്ട് ലക്ഷം രൂപയുടെ വ്യവഹാരങ്ങൾ ആണ് തീർപ്പാക്കിയത്.

ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിൽ നിന്നായി അറുപത്തിയൊന്ന്ലക്ഷത്തിനാലായിരത്തി തൊള്ളായിരത്തിയൻപത്  രൂപ പിഴയിനത്തിൽ ഗവൺമെൻ്റിലേക്ക് ലഭിച്ചു. കൊല്ലം ജില്ലാ ജഡ്ജി  കെ. വി.ജയകുമാർ, അഡീഷണൽ ജില്ലാ ജഡ്ജി കെ.എൻ സുജിത്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രസൂൺ മോഹൻ,ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി / സബ്ജഡ്ജ്  ബിജുകുമാർ സി.ആർ എന്നിവർ അദാലത്തിന് നേതൃത്വം നൽകി.

താലൂക്ക് ആസ്ഥാനങ്ങളിലെ അദാലത്തിന് അതാത് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻമാർ നേതൃത്വം നൽകി. അദാലത്തിൻ്റെ ഭാഗമായി ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിൽ പിഴയടച്ച് തീർക്കാവുന്ന കേസുകൾക്കായ് സ്പെഷ്യൽ സിറ്റിംഗ് ഏർപ്പെടുത്തിയിരുന്നു.

 ബാധ്യതകൾ മാറി സുരേന്ദ്രൻ പിള്ളയ്ക്ക് ഇനി ആശ്വസിക്കാം

കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക്  വിധേയനായതിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടിലായി മകൻ്റെ വിദ്യാഭ്യാസ വായ്‌പ ഇനത്തിൽ കാനറാ ബാങ്ക് മുമ്പാകെ 4,71,853/- രൂപ കട ബാധ്യത കുടിശ്ശിക ഉണ്ടായിരുന്ന കൊല്ലം ചന്ദനത്തോപ്പ് ,ചരുവിള പുത്തൻവീട്ടിൽ, സുരേന്ദ്രൻ പിള്ളയുടെ വായ്പാ കുടിശ്ശിക ഇന്ന് കൊല്ലം ജില്ലാ നിയമ സേവന അതോറിറ്റിയുടെ അദാലത്തിലൂടെ വെറും ഒരു ലക്ഷം രൂപക്ക് തിർപ്പാക്കി. മൂന്ന് മാസത്തിനകം അടച്ച് തീർക്കാം എന്ന ധാരണയിൽ ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി/ സബ് ജഡ്ജ് ബിജുകുമാർ സി.ആർ.ആണ് കേസ് തീർപ്പാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News