കളഞ്ഞു കിട്ടിയ രണ്ടര ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാല ഉടമയ്ക്ക് കൈമാറി മാതൃകയായി ആശാവര്‍ക്കര്‍

കളഞ്ഞു കിട്ടിയ രണ്ടര ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാല ഉടമക്ക് കൈമാറിയ ആശാവര്‍ക്കറെ മാലാഖ എന്നു വിളിച്ച് മാലയുടെ ഉടമ. കൊല്ലം നിലമേല്‍ സിഎച്ച്‌സിയില്‍ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പിനിടെ ഒബ്‌സര്‍വേഷന്‍ ഏരിയയില്‍ നിന്നു കിട്ടിയ അഞ്ചരപവന്റെ ഒരു താലിമാലയാണ് ഉടമയ്ക്ക് തിരികെ നല്‍കിയത്.

12-ാം വാര്‍ഡ് ആശവര്‍ക്കര്‍ ഫാത്തിമബീവിയാണ് കളഞ്ഞു കിട്ടിയ മാല ഉത്തരവാദിത്തത്തോടെ സ്റ്റാഫിനെ ഏല്‍പ്പിക്കുകയും താലിയിലെ പേരുവച്ച് രജിസ്റ്റര്‍നോക്കി ആളെകണ്ടെത്തി തിരിച്ചേല്‍പ്പിക്കുകയും ചെയ്തത്.

മാലയുടെ ഉടമയും ഗര്‍ഭിണികൂടിയായ വൃന്ദയുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. എല്ലാവര്‍ക്കും മിഠായി വാങ്ങിനല്‍കിയിട്ടാണ്
അവര്‍ മടങ്ങിയത്. പ്രിയപ്പെട്ട ഫാത്തിമയുടെ സത്യസന്ധതയ്ക്ക് അഭിനന്ദനങ്ങളും നേര്‍ന്നു.

ചുരുങ്ങിയത് രണ്ടരലക്ഷം വിലവരുന്ന പൊന്നുകണ്ടിട്ടും കണ്ണുമഞ്ഞളിക്കാതിരുന്ന ഇവരെപ്പോലുള്ളവരാണ് ‘സ്ത്രീരത്‌ന’മെന്നാക്കെ വിളിക്കപ്പെടേണ്ടതെന്നും വൃന്ദ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News