ശബരിമലയിൽ ഇനി അന്നദാന വഴിപാട് ക്യൂ ആര്‍ കോഡ് വഴിയും നടത്താം

ശബരിമലയിൽ ഇനി അന്നദാന വഴിപാട് ക്യു ആര്‍ കോഡ് വഴിയും നടത്താം.  ധനലക്ഷ്മി ബാങ്കും ,ദേവസ്വം ബോർഡും സംയുക്തമായിട്ടാണ് പദ്ധതി സംഘടിപ്പിക്കുന്നത്.ഭീം അപ്പ് ,ഗൂഗിൾ പേ ,എന്നിവ വഴിയും   പണം അടക്കാം എന്നതാണ് പദ്ധതിയുടെ  മെച്ചം

നിലവിൽ ലോകത്തിൻ്റെ ഏത് ഭാഗത്ത് ഉള്ള വ്യക്തിക്കും ഓൺലൈൻ ആയി അന്നദാന വഴിപാടിനുള്ള പണം അയക്കാം. എന്നാൽ പുതിയ കാലത്ത് പണം കൈമാറ്റത്തിന് ആളുകൾ ഉപയോഗിക്കുന്ന  ഭീം അപ്പ് ,ഗൂഗിൾ പേ എന്നീ ആപ്പുകൾ  വഴിയും ,ക്യൂ ആർ കോഡ് സ്കാൻ ചെയ്തും ശബരിമലയിലേക്ക് പണം അയക്കാം . പുതിയ കാലത്തിൻ്റെ ആവശ്യം തിരിച്ചറിഞ്ഞാണ് ദേവസ്വം ബോർഡ് ഈ ക്രമീകരണം കൊണ്ടുവന്നതെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാർ വാര്യർ പറഞ്ഞു

ഭക്തർക്ക് ക്യൂ നിൾക്കാതെയും  ലോകത്തിൻ്റെ ഏത് ഭാഗത്ത് നിന്നും ഒറ്റ ക്ലിക്കിലൂടെ പണം കൈമാറ്റം ചെയ്യാൻ കഴിയുമെന്നതാണ് പുതിയ രീതിയുടെ പ്രത്യേകത. നല്ല പ്രതികരണമാണ്  ആദ്യ ദിവസം മുതൽ ഉണ്ടാവുന്നതെന്ന് ധനലക്ഷ്മി ബാങ്കിൻ്റെ മുതിർന്ന ഉദ്യോഗസ്ഥനായ ഹരികുമാർ കൈരളി ന്യൂസിനോട് പറഞ്ഞു

ഇപ്പോൾ പ്രതിദിനം 15000 അധികം അയ്യപ്പഭക്തരാണ്  അന്നദാന മണ്ഡപത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നത്. നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതോടെ ഇരിട്ടിയോ അതിലധികമോ ആളുകൾ അന്നദാനം സ്വീകരിക്കാൻ എത്തുമെന്നാണ് ദേവസ്വം ബോർഡ് കണക്കുകൂട്ടുന്നത്.

പണം അയക്കാൻ ഉള്ള മാർഗ്ഗം ലഘൂകരിക്കുന്നതോടെ കൂടുതൽ ആളുകൾ നിന്ന് സംഭാവന എത്തുമെന്നാണ് ദേവസ്വം ബോർഡ് കണക്ക് കൂട്ടൂന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News