ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ശബരിമല തീര്‍ത്ഥാടനം പഴയ നിലയിലേക്ക്

ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ശബരിമല തീര്‍ത്ഥാടനം പതിയെ പഴയ നിലയിലേക്ക് എത്തുന്നു. പരമ്പരാഗത പാത വഴിയുള്ള യാത്രയും ,പമ്പ സ്‌നാനവും, സന്നിധാനത്ത് രാത്രി തങ്ങാന്‍ മുറികളും കൂടി അനുവദിച്ചതോടെ തീര്‍ത്ഥാടകര്‍ ഇരട്ടി സന്തോഷത്തിലാണ്.

ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സന്നിധാനത്ത് രാത്രി തങ്ങാന്‍ നില്‍ക്കുന്ന അയ്യപ്പ ഭക്തരുടെ നിരയാണിത്. ആകെയുള്ള 630 മുറികളില്‍ 500 മുറികളാണ് കൊവിഡ് മാനദണ്ഡപ്രകാരം ഇവിടെ സജ്ജീകരിച്ചത്. രണ്ട് വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുന്ന 50 മുറികള്‍ ഒഴികെ ബാക്കി മുറികള്‍ ഭക്തര്‍ക്ക് ഉപയോഗിക്കാം.

ബുക്കിംഗിന്റെ ആദ്യ ദിനം ആയതിനാല്‍ ഭൂരിഭാഗം മുറികളും ഒഴിഞ്ഞ് കിടക്കുകയാണ്. നെയ്യഭിഷേകത്തിന് കൂടി അനുമതി ലഭിച്ചാലെ മുറികള്‍ക്ക് ആവശ്യമേറുകയുള്ളു. ശുചീകരണ തൊഴിലാളികള്‍ എത്തിയാലുടന്‍ വില കുറഞ്ഞ മുറികള്‍ കൂടി സജ്ജമാക്കും .പരമാവധി പന്ത്രണ്ട് മണിക്കൂര്‍ വരെ മുറികളില്‍ താമസിക്കാം.

ഇപ്പോള്‍ സ്‌പോട്ട് ബുക്കിംഗ് ആണ് അനുവദിക്കുന്നത്. അധികം താമസിയാതെ ഓണ്‍ലൈന്‍ ആയും മുറി അനുവദിക്കും .അക്കോമഡേഷന്‍ സെന്ററില്‍ ആരംഭിച്ച റൂം ബുക്കിംഗ് ടോക്കണ്‍ വിതരണം ദേവസ്വം എക്‌സിക്യുട്ടിവ് ഓഫീസര്‍ വി കൃഷ്ണകുമാര വാര്യര്‍ ഉദ്ഘാടനം ചെയ്തു.

ദേവസ്വം അസി. എഞ്ചിനിയര്‍ കെ. സുനില്‍കുമാര്‍, അക്കോമഡേഷന്‍ ഓഫീസര്‍ ടി.ഇ. ശങ്കര്‍ പ്രസാദ് എന്നീവരുടെ നേത്യത്വത്തിലാണ് മുറികള്‍ വേഗത്തില്‍ തയ്യാറാക്കിയത് .

ഇന്നലെ രാവിലെ മുതല്‍ പമ്പ കുളിക്കുന്നതിന് അനുമതി ലഭിച്ചു. രാത്രി 2 മണിയോടെ പരമ്പരാഗത പാത വഴിയുള്ള യാത്രയും ആരംഭിച്ചു. നിയന്ത്രണങ്ങളില്‍ ഇളവുകളില്‍ വന്നതോടെ ഭക്തജന തിരക്ക് ശബരിമലയില്‍ കൂടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here