പത്തനംതിട്ട അടൂരിൽ യുവതി ഉൾപ്പെടെയുള്ള 3 അംഗ ഹണി ട്രാപ്പ് സംഘം പൊലീസ് പിടിയിലായി. ഭൂമി വിൽപ്പനയ്ക്കെന്ന വ്യാജേന എത്തി ഗൃഹനാഥനെ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പ്രതികൾ പണം കവർന്നെടുത്തെന്നാണ് പരാതി. പ്രതികൾ കുടങ്ങിയത് നാടകീയമായ നീക്കത്ത പ്രതികൾ പൊലീസ് വലയിലായത്.
അടൂര്‍ ചേന്നംപള്ളില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം സ്വദേശി സിന്ധു, കുരമ്ബാല സ്വദേശി മിഥുന്, പെരിങ്ങനാട് സ്വദേശി അരുണ്‍ കൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഭൂമി വിൽപ്പനക്കെന്ന വ്യാജേന യുവതി അടങ്ങുന്ന 3 അംഗ സംഘം മുടിയൂർക്കോണം സ്വദേശിയായ ഗൃഹനാഥനെ സമീപിക്കുകയായിരുന്നു. പിന്നീട് യുവതി സൗഹൃദം നടിച്ച് ഒപ്പം നിന്ന് അശ്ലീല ചിത്രങ്ങൾ പകർത്തി.
പിന്നിട് ചിത്രങ്ങൾ കാട്ടി പലപ്പോഴായി സംഘം പണം തട്ടിയെടുത്തു. ഒടുവിൽ ഗൃഹനാഥൻ മക്കളോടു കാര്യങ്ങൾ പറഞ്ഞതോടെയാണ് സംഭവത്തിൽ പൊലീസ് ഇടപെടൽ നടത്തിയത്
പന്തളം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സമാന തട്ടിപ്പുകൾ പ്രതികൾ മറ്റിടങ്ങളിൽ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.