സേതുരാമയ്യരുടെ ഈ വരവ് ഒരു ഒന്നന്നരവരവായിരിക്കും; ‘സിബിഐ 5’ൽ ജോയിൻ ചെയ്ത് മമ്മൂട്ടി

സേതുരാമയ്യരുടെ അഞ്ചാം വരവ് ഒരു ഒരൊന്നന്നര വരവ് തന്നെ ആയിരിക്കും. പ്രേക്ഷകരെ ത്രസിപ്പിക്കാൻ സിബിഐ അഞ്ചാം സിരീസ് ചിത്രത്തിന്റെ സെറ്റിൽ മമ്മൂട്ടി എത്തി. പ്രേക്ഷകരുടെ ആകാംഷയ്ക്ക് വിരാമമിട്ടുകൊണ്ടാണ് മമ്മൂട്ടിയുടെ മാസ് ലുക്കിലുള്ള കടന്നുവരവ്.സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ പല മാറ്റങ്ങളും ചിത്രത്തിനുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

സെറ്റിൽ ജോയിൻ ചെയ്‌തതായി അറിയിച്ചുള‌ള വീഡിയോ മമ്മൂട്ടി തന്നെ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു.

സെറ്റിലെത്തി എല്ലാവരെയും വണങ്ങുന്നതും സംവിധായകൻ കെ.മധു, തിരക്കഥാകൃത്ത് എസ്.എൻ സ്വാമി മറ്റ് അണിയറ പ്രവർത്തകർ എന്നിവർക്കൊപ്പം ഇരിക്കുന്നതുമായ വീഡിയോ പിന്നണിയിൽ സേതുരാമയ്യരുടെ ബിജിഎമ്മിന്റെയൊപ്പമാണ് മമ്മൂട്ടി ഷെയർ ചെയ്‌തിരിക്കുന്നത്.

ചുറ്റും നിന്നവരെ തൊഴുത് അഭിസംബോദന ചെയ്തു കൊണ്ട് സെറ്റിലെത്തിയ താരത്തിന്റെ വീഡിയോ സമൂ​ഹമാധ്യമങ്ങളിൽ വൈറലാകുകയാണ് ഇപ്പോൾ.

അതേസമയം, സിബിഐയിലെ ഐക്കോണിക് മ്യൂസിക്കിനൊപ്പമാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ മാസം 29ന് സിബിഐ 5ന്‍റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിന് ശേഷമാണ് മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംതവണയും മമ്മൂട്ടിയെ സേതുരാമയ്യരായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്.

രഞ്ജി പണിക്കർ, സായി കുമാർ,രമേഷ് പിഷാരടി, ആശ ശരത്ത് എന്നിവരും പുതിയ ചിത്രത്തിൽ അഭിനേതാക്കളായുണ്ട്. മലയാള സിനിമാ ചരിത്രത്തിൽ ഹിറ്റ് ചിത്രങ്ങളായിരുന്നു സിബിഐ ഡയറിക്കുറിപ്പ് മുതലുള‌ള നാല് ചിത്രങ്ങളും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News