ഒരിക്കല്‍ കൂടി ജഴ്‌സിയണിഞ്ഞ് മത്സരാര്‍ത്ഥിയായി മന്ത്രി ചിഞ്ചുറാണി

മൂന്ന് പതിറ്റാണ്ടിന് ശേഷം ട്രാക്കില്‍ ഓടി ഭരണത്തില്‍ മാത്രമല്ല സ്‌പോര്‍ട്ട്‌സ് ട്രാക്കിലും വേഗത തെളിയിക്കുകയാണ് മന്ത്രി ചിഞ്ചുറാണി. കൊല്ലത്ത് നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്‌സ് ഗെയിമിലാണ് മന്ത്രി ചിഞ്ചുറാണി ഒരിക്കല്‍ കൂടി ജഴ്‌സിയണിഞ്ഞ് മത്സരാര്‍ത്ഥിയായത്.

കൊല്ലം ലാല്‍ബഹദൂര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ഘട്ടത്തിലാണ് ഒടുവില്‍ മന്ത്രി ചിഞ്ചുറാണി ഓട്ടമത്സരത്തില്‍ മത്സരിച്ചത്. ഇപ്പോള്‍ 20 വയസ്സ് മുതല്‍ 90 വയസ്സ് വരെയുള്ള കായിക താരങ്ങള്‍ക്കൊപ്പം 100 മീറ്റര്‍ ഓട്ട മത്സരത്തില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനത്തെത്താനായതില്‍ മന്ത്രിയ്ക്ക് നിരാശയില്ല.

പരിശീലനം നേടിയിരുന്നുവെങ്കില്‍ ഏത് ട്രാക്കിലും വേഗത തെളിയിക്കുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. നാടു ഭരിക്കാന്‍ നെട്ടോട്ടം ഓടുമ്പോള്‍ കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ സമയമില്ലെന്ന പരാതിയെ മന്ത്രിക്കുള്ളു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News