മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി തുടരുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. അനുവദനീയമായ പരമാവധി ജലനിരപ്പായ 142 അടിയായാണ് തുടരുന്നത്. നിലവില്‍ ഒരു ഷട്ടറിലൂടെ 144 ഘനയടി വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുക്കിവിടുന്നുണ്ട്.

തമിഴ്‌നാട് 1200 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2400.7 അടിയായിട്ടുണ്ട്. സമുദ്രനിരപ്പില്‍നിന്നുള്ള ഉയരമനുസരിച്ച് 2403 അടിയാണ് പരമാവധി സംഭരണശേഷി. ജലനിരപ്പ് താഴ്ന്നുതുടങ്ങിയതിനാല്‍ ചെറുതോണി ഡാമിന്റെ ഷട്ടര്‍  അടച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News