സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള ദീപശിഖ പ്രയാണത്തിന് തുടക്കമായി. മഹാരാജാസ് കോളേജിലെ അഭിമന്യു സ്മൃതി മണ്ഡപത്തില്‍ ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റനും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി ആര്‍ മുരളീധരന്‍ ദീപശിഖ ഏറ്റുവാങ്ങി.
അഭിമന്യൂ സ്മരണകളുടെ തീജ്വാലകളേറ്റു വാങ്ങിയാണ് സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ദീപശിഖ പ്രയാണം ആരംഭിച്ചത്. മഹാരാജാസ് കോളേജിലെ സ്മൃതി മണ്ഡപം സാക്ഷിയാക്കി ജില്ലാ സെക്രട്ടറി സിഎന്‍ മോഹനനില്‍ നിന്നും ക്യാപ്റ്റന്‍ പി ആര്‍ മുരളീധരന്‍ ദിപ ശിഖ ഏറ്റുവാങ്ങി.
ക്യാപ്റ്റന്‍ പി ആര്‍ മുരളീധരനും വൈസ് ക്യാപ്റ്റന്‍ ടി വി അനിതയും കെ എസ് അരുണ്‍ കുമാര്‍ മാനേജരുമായ ദീപശിഖാ ജാഥ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രയാണം നടത്തി തിങ്കളാഴ്ച്ച വൈകിട്ടോടെ കളമശേരിയിലെ സമ്മേളന നഗറിലെത്തും.
സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ജാഥ 13 ന് രാവിലെ പള്ളുരുത്തി ടികെ വത്സന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നാരംഭിക്കും. ദീപശിഖയും പതാക ജാഥയും കളമശേരിയില്‍ സംഗമിക്കുന്നതോടെ സമ്മേളനത്തിന് പതാക ഉയരും. 14, 15,16 തിയതികളിലാണ് ജില്ലാ സമ്മേളനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.