സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം; സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സി പി ഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. പുതിയ ജില്ലാ കമ്മറ്റിയെയും സെക്രട്ടറിയേയും ഇന്ന് തിരഞ്ഞെടുക്കും. വൈകുന്നേരം ചേരുന്ന പൊതു സമ്മേളനം പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിന്റെ മൂന്നാം ദിനം പുതിയ ജില്ലാ കമ്മറ്റിയുടെയും സെക്രട്ടറിയുടെയും തിരഞ്ഞെടുപ്പാണ് പ്രധാന അജണ്ട. പ്രതിനിധി സമ്മേളനം ഉച്ചയോടെ പൂര്‍ത്തിയാകും.തുടര്‍ന്ന് പഴങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഇ കെ നായനാര്‍ നഗറില്‍ ചേരുന്ന പൊതു സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, പി കെ ശ്രീമതി ടീച്ചര്‍, കെ കെ ശൈലജ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.കൊവിഡ് സാഹചര്യത്തില്‍ ഇത്തവണ ബഹുജന പ്രകടവും റെഡ് വളണ്ടിയര്‍ മാര്‍ച്ചും ഒഴിവാക്കിയിട്ടുണ്ട്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന പൊതുസമ്മേളത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News