പോത്തന്‍കോട് കല്ലൂര്‍ കൊലപാതകം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

പോത്തന്‍കോട് കല്ലൂരില്‍ യുവാവിനെ വെട്ടിക്കൊന്ന സംഘത്തിലെ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. കണിയാപുരം തെക്കേവിള പണയില്‍ വീട്ടില്‍ രഞ്ജിത് (28) ആണ് പിടിയിലായത്. ഓട്ടോയും കസ്റ്റഡിയിലെടുത്തു.

അക്രമ ശേഷം രഞ്ജിത് ഓട്ടോയുമായി ആറ്റിങ്ങല്‍ വഞ്ചിയൂരുള്ള ഭാര്യ വീട്ടിലേക്കാണ് പോയത്. രാത്രി രണ്ടു മണിയോടെയാണ് പൊലീസ് ഇവിടെയെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് എത്തുമ്പോള്‍ ഇയാള്‍ ഓട്ടോയില്‍ കിടന്നുറങ്ങുകയായിരുന്നു. ഒരു ഓട്ടം വിളിച്ചപ്പോള്‍ പോയതാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

സംഭവശേഷം പല വഴിക്ക് തിരിഞ്ഞ സംഘത്തെ പിടികൂടുന്നതിനായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. റൂറല്‍ എസ് പി പി കെ മധു പോത്തന്‍കോട് ക്യാമ്പു ചെയ്താണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here