മൊഫിയ പര്‍വീണിന്റെ ആത്മഹത്യ; സമരം ചെയ്ത കോണ്‍ഗ്രസ് നേതാക്കളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കും

മൊഫിയ പര്‍വീണിന്റെ ആത്മഹത്യാക്കേസില്‍ ആലുവ എസ്പി ഓഫീസിലേക്ക് സമരം ചെയ്ത പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കളുടെ സാമ്പത്തിക സ്രോതസ്സടക്കം വിശദമായി അന്വേഷിക്കാനൊരുങ്ങി പൊലിസ്.

പ്രതികള്‍ക്ക് തീവ്രവാദ ബന്ധം ഉള്ളതായി സംശയിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പൊലീസ് കോടതിയെ അറിയിച്ചിരുന്നു. തീവ്രവാദ സംഘടനകളില്‍ നിന്നോ മറ്റോ എതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായമോ പിന്‍തുണയോ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നാണ് പോലിസ് അന്വേഷിക്കുക.

പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത കെഎസ്യു ആലുവ മണ്ഡലം പ്രസിഡന്റ് അല്‍ അമീന്‍, കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റ് നജീബ്, ബൂത്ത് വൈസ് പ്രസിഡന്റ് അനസ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടിലായിരുന്നു പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് പൊലിസ് കോടതിയെ അറിയിച്ചത്.

നിലവില്‍ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പടെ വിശദമായി അന്വേഷിക്കാനാണ് പൊലിസിന്റെ തീരുമാനം. തീവ്രവാദ സംഘടനകളില്‍ നിന്നോ മറ്റോ എതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായമോ പിന്‍തുണയോ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നാണ് പൊലിസ് പരിശോധിക്കുക.

മൊഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിന്റെ നടന്ന സമരങ്ങളുടെയും സംഘര്‍ഷങ്ങളുടെയും സ്വഭാവങ്ങളും രീതികളും നിരീക്ഷിച്ചാണ് പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുള്ളതായി പോലിസ് സംശയിക്കുന്നത്.

പ്രതികള്‍ പൊലീസിന്റെ ജലപീരങ്കിയുടെ മുകളില്‍ കയറി നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഒപ്പം സമരത്തിനിടെ ഡിഐജിയുടെ കാറിനും നാശനഷ്ടം വരുത്തിയിരുന്നു. ഇതെല്ലാം ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തിന്റെ പേരിലാണോ ചെയ്തത് എന്നാണ് അന്വേഷിക്കുക. നിലവിന്‍ പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള കുറ്റം ചുമത്തിയാണ് 12 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News