കല്‍പകം യെച്ചൂരി അനുസ്മരണ യോഗം ദില്ലിയില്‍ നടന്നു

അന്തരിച്ച മുന്‍ എ ഐ ഡബ്ല്യു എ നേതാവും സീതാറാം യെച്ചൂരിയുടെ മാതാവുമായ കല്‍പകം യെച്ചൂരി അനുസ്മരണ യോഗം ദില്ലിയില്‍ നടന്നു. കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കല്‍പകം യെച്ചൂരിയുടെ മകനും സിപിഐ എം ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിയും കുടുംബാംഗങ്ങളും പങ്കെടുത്തു.

ഡി രാജ, ആനിരാജ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. സ്‌നേഹം നിറഞ്ഞ സഹപ്രവര്‍ത്തകയും മാര്‍ഗദര്‍ശിയുമായിരുന്നു കല്പകം യെച്ചൂരി എന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു.

കല്‍പകം യെച്ചൂരിയുമായുള്ള നിമിഷങ്ങള്‍ അനുസ്മരണ യോഗത്തില്‍ അടുത്ത കുടുംബാംഗങ്ങളും ഓര്‍ത്തെടുത്തു. മികച്ച നര്‍ത്തകി കൂടിയായിരുന്ന കല്പകം യെച്ചൂരിക്ക് ആദരമൊരുക്കി ചടങ്ങില്‍ ഭരതനാട്യവും അവതരിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News