സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചിട്ടും പി ജി ഡോക്ടര്‍മാര്‍ സമരം തുടരുന്നു

സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചിട്ടും പി ജി ഡോക്ടര്‍മാര്‍ സമരം തുടരുന്നു. അധിക ജോലി ഭാരം കുറയ്ക്കാന്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ്മാരെ നിയമിക്കുന്ന നടപടി സര്‍ക്കാര്‍ ആരംഭിച്ചു.നാളെ മുതല്‍ മെഡിക്കല്‍ കോളേജുകളില്‍ നിയമനം ആരംഭിക്കും. അതെസമയം, മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയാലാക്കുന്ന നടപടിയാണ് പി.ജി ഡോക്ടര്‍മാര്‍ സ്വീകരിക്കുന്നത്.

ജോലിഭാരം കൂടുതലാണ് എന്നതാണ് പിജി ഡോക്ടര്‍മാര്‍ ഉന്നയിച്ച പ്രധാന പ്രശ്‌നം. അതുകൊണ്ട് നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരെ നിയമിച്ച് ജോലി ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയും NAJRമാരെ നിയമിക്കാന്‍ ഉത്തരവിറക്കുകയും ചെയ്തു.

ഉത്തരവില്‍ വ്യക്തതയില്ല എന്നതായിരുന്നു അടുത്ത വിഷയം. അതും സര്‍ക്കാര്‍ പരിഹരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 50, കോഴിക്കോട് 72, തൃശുര്‍ 72, കോട്ടയം 75, ആലപ്പുഴ 61, എറണാകുളം 7, കണ്ണൂര്‍ 36 പേരും ഉള്‍പ്പെടെ ആകെ 373 പേരെ നിയമക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.

നിയമന നടപടിയും സര്‍ക്കാര്‍ ആരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ അഭിമുഖം നടത്തിയതില്‍ 100 പേരാണ് പങ്കെടുത്തത്. നാളെ മുതല്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കേളേജുകളിലും നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരുടെ നിയമനവും ആരംഭിക്കും.

പിജി ഡോക്ടര്‍മാരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കാന്‍ ചില മെഡിക്കല്‍ കോളേജ് പ്രന്‍സിപ്പാളുമാര്‍ സര്‍ക്കുലര്‍ ഇറക്കിയതായിരുന്നു അടുത്ത വിഷയം അവര്‍ മുന്നോട്ട് വച്ചത്. ആ ഉത്തരവ് സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിപ്പിക്കുകയും ചെയ്തു. നാല് ശതമാനം സ്‌റ്റൈപ്പെന്റ് എന്നതാണ് പി ജി ഡോക്ടര്‍മാരുടെ മറ്റൊരു ആവശ്യം.

നിലവില്‍ കേരളത്തിലാണ് പി ജി ഡോക്ടര്‍മാര്‍ക്ക് ഏറ്റവും ഉയര്‍ന്ന സ്‌റ്റൈപ്പെന്റ് നല്‍കുന്നത്. എന്നാലും സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുമ്പോള്‍ വര്‍ധിപ്പിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

ഇത്തരത്തില്‍ സര്‍ക്കാര്‍ അനുകൂല നടപടി എടുക്കുമ്പോഴും ആശുപത്രികളെ പ്രതിസന്ധിയിലാക്കുന്ന നടപടിയാണ് പിജി ഡോക്ടര്‍മാര്‍ സ്വീകരിക്കുന്നത്. ഒപി, അത്യാഹിതം ഉള്‍പ്പെടെ ബഹിഷ്‌കരിച്ച് കൊവിഡ് ഡ്യൂട്ടി മാത്രമാണ് നിലവില്‍ ഇവര്‍ ചെയ്യുന്നത്. സമരം തുടര്‍ന്നാല്‍ നടപടിയിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ ആലോചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News