കേരളത്തില്‍ ആറ് വര്‍ഷമായി ഒരു നിത്യോപയോഗസാധനങ്ങള്‍ക്കും വില കൂട്ടിയിട്ടില്ല; മന്ത്രി ജി.ആര്‍ അനില്‍

കേരളത്തില്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഒരു നിത്യോപയോഗ സാധങ്ങള്‍ക്കും വില കൂട്ടിയിട്ടില്ലെന്ന്‌ മന്ത്രി ജി ആര്‍ അനില്‍. 13 നിത്യോപയോഗ്യ സാധനങ്ങള്‍ക്ക് മാര്‍ക്കറ്റിനേക്കാള്‍ 60 ശതമാനത്തോളം വില കുറച്ചാണ് സപ്ലൈകോ വില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മാവേലി സ്റ്റോറുകളില്‍ കഴിഞ്ഞ ഒരാഴ്ചത്തെ വില്‍പന 50 ലക്ഷമാണെന്നും മന്ത്രി അറിയിച്ചു. സപ്ലൈക്കോയുടെ വില്‍പ്പനയുടെ 80 ശതമാനവും സബ്‌സിഡി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയാണെന്നും . അത് കൊണ്ട് ജനങ്ങള്‍ക്ക് അവിടെ പോയി സാധനങ്ങള്‍ വാങ്ങാമെന്നും മന്ത്രി പറഞ്ഞു

സാധാരണ ജനങ്ങള്‍ക്ക് വിലക്കയറ്റം ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News