അമേരിക്കയില്‍ നാശം വിതച്ച് ടൊര്‍ണാഡോ ചുഴലിക്കാറ്റ്; നൂറിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

അമേരിക്കയില്‍ നാശം വിതച്ച് ടൊര്‍ണാഡോ ചുഴലിക്കാറ്റ്. തെക്ക് കിഴക്കന്‍ സംസ്ഥാനമായ കെന്റക്കിലാണ് അതിശക്തമായ ചുഴലിക്കാറ്റ് നാശം വിതച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ നൂറിലേറെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആറ് സംസ്ഥനങ്ങളെയാണ് പ്രധാനമായും ചുഴലിക്കാറ്റ് ബാധിച്ചത്. അര്‍കന്‍സാസ്, ഇല്ലിനോയിസ്, കെന്റക്കി, മിസൗരി, ടെന്നസി എന്നീ സംസ്ഥാനങ്ങളില്‍ വലിയ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക കണ്ട ഏറ്റവും വലിയ ദുരന്തമായി മാറിയ ടൊര്‍ണാഡോയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്റ് ജോബൈഡന്‍ ഒപ്പിട്ടു.

55 ദശലക്ഷത്തിലേറെ പേരെ ചുഴലിക്കാറ്റ് ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News