സബ്‌സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ചിട്ടില്ല; മന്ത്രി ജി ആർ അനിൽ

സപ്ലൈകോ വില വർധിപ്പിച്ചുവെന്ന വാർത്ത ശരിയല്ലെന്ന് മന്ത്രി ജി ആർ അനിൽ. സബ്‌സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ചിട്ടില്ല. 35 ഇനം അവശ്യ സാധനങ്ങളാണ് പൊതു വിപണിയെക്കാൾ വിലക്കുറവിൽ സപ്ലൈകോ വിൽക്കുന്നത്. ഇതിൽ 12 ഇനത്തിന് ഉണ്ടായ വിലവർധന അടിയന്തര ഇടപെടലിലൂടെ കുറച്ചതായും മന്ത്രി വ്യക്തമാക്കി. പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും.

സപ്ലൈകോ വ്യാപകമായി വില വർധിപ്പിച്ചുവെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. എന്നാൽ 13 ഇന സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. ഇവ 50 ശതമാനം വിലക്കുറവിലാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

35 ഇനങ്ങളിൽ 12 ഇന സാധനങ്ങൾക്കാണ് വില വർധിച്ചത്. വൻ പയറിന് നാല് രൂപയും മുളക് എട്ട്, മല്ലി നാല്, പഞ്ചസാര, ജയ അരി, കുറുവ അരി, മട്ട അരി എന്നിവയ്ക്ക് അൻപത് പൈസ വീതവും ജീരകത്തിന് പതിനാലും കടുക്, പീസ് പരിപ്പ് എന്നിവയ്ക്ക് നാല് രൂപ വീതവും പിരിയൻ മുളകിന് ഒൻപതും ചെറുപയർ പരിപ്പിന് 10 രൂപയുമാണ് കുറച്ചത്.

വെളിച്ചെണ്ണ, ചെറുപയർ, ഉ‍ഴുന്ന്, തുവരപ്പരിപ്പ്, വൻകടല, പച്ചരി എന്നിവയ്ക്ക് വില വർധിപ്പിച്ചിട്ടില്ല. വില വർധനയിൽ കൃത്യമായ ഇടപെടൽ സർക്കാർ നടത്തുമെന്നും പൊതുവിപണിയിലെ കൃത്രിമ വിലക്കയറ്റം തടയാൻ പരിശോധന കർശനമാക്കിയെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News