ഗവർണറുടെ പ്രതികരണങ്ങൾ തെറ്റിദ്ധാരണ പരത്തുംവിധം മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു, സർക്കാരും ഗവർണറുമായി നല്ല ബന്ധം; മുഖ്യമന്ത്രി

സര്‍വകലാശാല വിവാദത്തില്‍ ഗവർണറുടെ പ്രതികരണങ്ങൾ തെറ്റിദ്ധാരണ പരത്തുംവിധം മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ.

ഗവർണറുടെ പ്രതികരണങ്ങൾ തെറ്റിദ്ധാരണ ജനിപ്പിക്കും വിധം മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു,ഗവർണർ അയച്ച കത്തിലെ കാര്യങ്ങൾ ഗൗരവമായാണ് സർക്കാർ എടുത്തതെന്നും ഗവർണർ അയച്ച കത്തിന് ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണർ ചീഫ് സെക്രട്ടറിയും ഗവർണറെ കണ്ടാണ് മറുപടി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സർക്കാരും ഗവർണറുമായി നല്ല ബന്ധം തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത് ഗവർണറെ ബഹുമാനിക്കാത്ത പരാമർശമോ നടപടിയോ ഉണ്ടാകില്ലെന്നും അത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വളരെ മികവാര്‍ന്ന അക്കാദമിക് വിദഗ്ദ്ധരെ തന്നെയാണ് ഓരോ സ്ഥാപനത്തിന്റേയും തലപ്പത്ത് കൊണ്ടുവരാന്‍ ഈ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുള്ളത്.എല്ലാ എല്‍ഡിഎഫ് സര്‍ക്കാരുകളും ഇത്തരത്തില്‍ അക്കാദമിക് മികവുള്ളവരെ സര്‍വകലാശാലകളുടെ തലപ്പത്ത് കൊണ്ടുവന്നിട്ടുണ്ട്. ചില ഘട്ടത്തില്‍ വ്യത്യസ്തമായ അനുഭവവും കേരളത്തിനുണ്ട്. 24 മണിക്കൂര്‍ പോലും പഠിപ്പിക്കാത്തവരെ സര്‍വകലാശയുടെ തലപ്പത്ത് ചിലര്‍ ഇരുത്തിയിട്ടുണ്ട്. പേരുകള്‍ എടുത്ത് പറയാത്തത് മര്യാദയുള്ളതുകൊണ്ടാണ്. ഗവര്‍ണറുടെ കത്തില്‍ വ്യാകുലപ്പെട്ടവര്‍ മുന്‍കാലങ്ങള്‍ മറക്കേണ്ട. തങ്ങള്‍ നിയമിച്ച വിസിയെ അന്നത്തെ തങ്ങളുടെ ഗവര്‍ണര്‍ക്കുതന്നെ നീക്കംചെയ്യേണ്ടി വന്നതൊക്കെ മറന്നതുകൊണ്ടാകും ഇത്തരം ആകുലതയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News