വി ടി ബൽറാമിന്റെ കാറിടിച്ച് യുവതിക്ക് പരിക്ക്

മുൻ എംഎൽഎ വി ടി ബൽറാം സഞ്ചരിച്ച കാറിടിച്ച് യുവതിക്ക് പരിക്കേറ്റു. നടേരി മൂഴിക്കുമീത്തൽ കുഞ്ഞാരി സഫിയക്കാണ്‌ പരിക്കേറ്റത്.

ശനിയാഴ്ച കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിനു സമീപമായിരുന്നു അപകടം. സഫിയ കൊയിലാണ്ടി താലൂക്കാശുപത്രിയിൽചികിത്സ തേടി. ബൽറാം സഞ്ചരിച്ച കാർ തട്ടി പരിക്കേറ്റുവെന്നും വാഹനം നിർത്താതെ പോയിയെന്നും സഫിയ പൊലീസിൽ പരാതി നൽകി.

യുവതിക്ക് പരിക്കേറ്റത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാർ നിർത്തിയെങ്കിലും ബൽറാം കാറിൽ നിന്നിറങ്ങിയില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ പറഞ്ഞു. ഇടിച്ച ഇന്നോവ കാറിന് നിലവിൽ ഇൻഷുറൻസ് ഇല്ലായിരുന്നുവെന്നും പരാതിയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News