കോഴിക്കോട് ‌ഗോഡൗണിൽ തീപിടുത്തം; ഒരു കോടി രൂപയുടെ നാശനഷ്ടമെന്ന് വിലയിരുത്തൽ

കോഴിക്കോട് ഫറോക്കിൽ ഹാർഡ് വെയർ ഷോപ്പിന്റെ ഗോഡൗണിൽ തീപിടുത്തം. ഫറോക്ക് തുമ്പപാടത്ത് പ്രവർത്തിക്കുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്.

മീഞ്ചന്ത, കോഴിക്കോട് ബീച്ച് സ്റ്റേഷനുകളിൽ നിന്നായി 5 യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്.

ഗോഡൗണിലെ മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. കെട്ടിടവും നശിച്ചു. ഒരു കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News