20 ലക്ഷം തൊഴിൽ അവസരം ലക്ഷ്യം: മന്ത്രി പി.രാജീവ്

സംസ്ഥാനത്ത് 20 ലക്ഷം തൊഴിൽ അവസരം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പു മന്ത്രി പി.രാജീവ് . കെ.ഡിസ്കിന്റെ സഹായത്തോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലായിരിക്കും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക. ആദ്യ ഘട്ടമെന്ന നിലയിൽ പതിനായിരം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതി ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ , നാഷണൽ എംപ്ലോയ്മെൻറ് സർവീസ്, ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സംയുക്തമായി സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ നിയുക്തി – 2021 കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാർച്ച് മാസത്തോടെ കെ-ഫോൺ പദ്ധതിയിലൂടെ കൂടുതൽ ശക്തമായ ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും കോമൺ ഫെസിലിറ്റി സെന്റർ ഉപയോഗിക്കുന്നവർക്കും ഇത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും. തൊഴിലവസരങ്ങളോടൊപ്പം ഒരു ലക്ഷം എം എസ് എം ഇ കളും ആരംഭിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News